കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 15 ജൂണ്‍ 2023 (10:26 IST)
വിമാനത്തില്‍ കയറുന്നതിനിടെ നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്ന പരാതിയുമായി യുവാവ്. മലയാളിയായ ജിബി ജെയിംസ് ആണ് പരാതിയുമായി എത്തിയിരിക്കുന്നത്.ഇക്കഴിഞ്ഞ മെയ് 27ന് ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
ഇതിനെതിരെ നടപടി എടുക്കുവാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹര്‍ജി നല്‍കിയിരുന്നു. വിനായകനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
വിമാനത്തില്‍ നിന്ന് ഇറങ്ങിയശേഷം പരാതിപ്പെട്ടാല്‍ പരാതിയെടുക്കാന്‍ സാധിക്കില്ലെന്ന് നിലപാടിലായിരുന്നു വിമാന കമ്പനി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും നടപടി എടുത്തില്ല. ഇതിനെതിരെയാണ് ജെയിംസ് ഹൈക്കോടതിയെ സമീപിച്ചത്.