ബാക്കിയുള്ള നടിമാരെ പോലെയല്ല, പ്രണയവുംകൊണ്ട് ഭാവനയുടെ അടുത്ത് ചെന്നാല്‍ ചിരി തുടങ്ങും; കുഞ്ചാക്കോ ബോബന്‍

രേണുക വേണു| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (20:37 IST)

സിനിമയില്‍ വന്ന കാലംമുതല്‍ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. നിരവധി നടിമാരുടെ നായകനായി കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചിട്ടുണ്ട്. എല്ലാ നടിമാരുമായി റൊമാന്‍സ് ചെയ്യാന്‍ താന്‍ കംഫര്‍ട്ട് ആണെന്നും എന്നാല്‍ ഭാവനയുടെ അടുത്തേക്ക് റൊമാന്‍സുമായി ചെന്നാല്‍ അതല്ല അവസ്ഥയെന്നും കുഞ്ചാക്കോ ബാബന്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ പഴയൊരു അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം പറഞ്ഞത്.

'സിനിമയില്‍ വന്ന കാലംമുതല്‍ ഞാന്‍ പ്രിയയുമായി പ്രണയത്തില്‍ ആയിരുന്നതിനാല്‍ ആ കാര്യം കൂടെ അഭിനയിച്ച നായികമാര്‍ക്കെല്ലാം അറിയാം. അതിനാല്‍ സിനിമയില്‍ കൂടെ അഭിനയിക്കുന്നവരോട് പ്രണയം ഒന്നും ഉണ്ടായില്ല. അതുകൊണ്ട് ഞാനും അവരും സേഫ് ആയി, പേരുദോഷം ഉണ്ടായില്ല. സിനിമയില്‍ എനിക്ക് നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞ നായികയായിരുന്നു ശാലിനി. അതുകഴിഞ്ഞാല്‍ കാവ്യാ മാധവന്‍, ജോമോള്‍, മീരാ ജാസ്മിന്‍ എന്നിവരും പെടും.എനിക്ക് പ്രണയിക്കാന്‍ കഴിയാത്ത നായികയായിരുന്നു ഭാവന. പ്രണയഭാവവുമായി അവളുടെ മുന്നില്‍ ചെന്നാല്‍ അവള്‍ ചിരി തുടങ്ങും. അതോടെ എല്ലാ മൂഡും പോകും,' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :