കോളേജില്‍ നിന്ന് കുറേ പെണ്‍കുട്ടികള്‍ വന്നു ഓട്ടോഗ്രാഫ് വാങ്ങി, അതിലൊരാള്‍ പ്രിയയായിരുന്നു; റൂമിലെ വാതിലിലൂടെ ചാക്കോച്ചന്‍ ആ പെണ്‍കുട്ടിയെ നോക്കി നിന്നു, ചോക്ലേറ്റ് നായകന്റെ വിവാഹം ഇങ്ങനെ

രേണുക വേണു| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (16:20 IST)

എക്കാലത്തും മലയാളികളുടെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. ഒരുകാലത്ത് രക്തം കൊണ്ട് എഴുതിയ കത്ത് വരെ ആരാധികമാര്‍ കുഞ്ചാക്കോ ബോബന് അയച്ചിട്ടുണ്ട്. പക്ഷേ, സിനിമയിലും പുറത്തും ആരാധികമാര്‍ ഏറെയുള്ള ചാക്കോച്ചന് എല്ലാം പ്രിയയായിരുന്നു. സിനിമ കരിയറിന്റെ തുടക്കത്തില്‍ തന്നെ പ്രിയ ചാക്കോച്ചന്റെ ജീവിതസഖിയായി എത്തി. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. താന്‍ പ്രിയയെ പരിചയപ്പെട്ടതിനെ കുറിച്ചും തങ്ങളുടെ വിവാഹം നടന്നതിനെ കുറിച്ചും കുഞ്ചാക്കോ ബോബന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

തിരുവനന്തപുരത്ത് നക്ഷത്രത്താരാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് താന്‍ പ്രിയയെ ആദ്യമായി കണ്ടതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. നക്ഷത്രത്താരാട്ടിന്റെ ഷൂട്ടിങ്ങിനായി പങ്കജ് ഹോട്ടലിലാണ് താരം താമസിച്ചിരുന്നത്. ഒരു ദിവസം ഹോട്ടലിലേക്ക് തന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ കുറച്ച് പെണ്‍കുട്ടികള്‍ എത്തിയെന്നും അതില്‍ ഒരാളായിരുന്നു പ്രിയയെന്നും ചാക്കോച്ചന്‍ ഓര്‍ക്കുന്നു.

'ഒരു ദിവസം എന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ മാര്‍ ഇവാനിയോസ് കോളേജിലെ കുറെ പെണ്‍കുട്ടികള്‍ റിസപ്ഷനില്‍ വന്നു. ഞാനോരോ കുട്ടികളോടും പേര് ചോദിച്ച് പുഞ്ചിരി സമ്മാനിച്ച് ഓട്ടോഗ്രാഫ് നല്‍കി. അതില്‍ വിടര്‍ന്ന കണ്ണുകളുള്ള ഒരു കുട്ടി എന്റെ കണ്ണില്‍ ഉടക്കി. ഇപ്പോഴും ഓര്‍മയുണ്ട് കറുത്ത ഡ്രസ് അണിഞ്ഞ ആ കുട്ടി പാമ്പ് പോലുള്ള പൊട്ട് കുത്തിയിരുന്നു. ബ്ലാക് മെറ്റല്‍ കൊണ്ടുള്ള കമ്മലും മാലയും വളയും വിടര്‍ന്ന കണ്ണുകളുള്ള ആ പെണ്‍കുട്ടി ഇടയ്ക്കിടെ എന്നെ നോക്കിക്കൊണ്ടിരുന്നു. വിത്ത് ലവ് എന്നെഴുതി ഞാന്‍ ഓട്ടോഗ്രാഫ് നല്‍കി. അവര്‍ ഹോട്ടലില്‍ നിന്നിറങ്ങിയപ്പോള്‍ സ്റ്റെയര്‍കേസ് ചാടിക്കയറി റൂമിലെത്തി ഞാന്‍ വാതിലിലൂടെ അവര്‍ ഹോട്ടലിന്റെ ഗേറ്റ് കടന്ന് പോകുന്നത് നോക്കിനിന്നു. അന്നുമുതല്‍ ആ കുട്ടിയോട് എന്തോ ഒരു ആകര്‍ഷണം എന്നില്‍ ഉണ്ടായിരുന്നു, ' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കുറെ നാളുകള്‍ക്ക് ശേഷം തന്റെ മൊബൈലിലേക്ക് പ്രിയ വിളിച്ചെന്ന് കുഞ്ചാക്കോ ബോബന്‍ ഓര്‍ക്കുന്നു. ഫോണ്‍ വിളി പതിവായി. ഇന്‍കമിങ്, ഔട്ട്‌ഗോയിങ് കോളുകള്‍ക്ക് ചാര്‍ജ് ചെയ്യുന്ന കാലമായിരുന്നു അത്. പ്രിയയെ വിളിക്കാന്‍ താന്‍ അക്കാലത്ത് കുറേ കഷ്ടപ്പെട്ടിട്ടുണ്ടെന്നും ചാക്കോച്ചന്‍ ഓര്‍ക്കുന്നു.

'ഇടിയും മിന്നലുമുള്ള ആ രാത്രികളില്‍ പരിസരബോധം മറന്ന് ഞാന്‍ ഫോണ്‍ ചെയ്തിട്ടുണ്ട്. അങ്ങനെ സാഹസികമായ ഒരു പ്രണയകാലം എനിക്കുണ്ടായിരുന്നു. പ്രണയം മൂത്തപ്പോള്‍ ഞാനും അപ്പനും കൂടി അവളുടെ വീട്ടില്‍ പോയി സംസാരിച്ചു. എതിര്‍പ്പുകളൊന്നും ഉണ്ടായില്ല. പഠനം കഴിഞ്ഞ് വിവാഹം എന്നതായിരുന്നു ധാരണ. ഫോണ്‍കോളുകള്‍ പോലെ കെട്ടുകണക്കിന് തിരക്കഥ പോലെ കത്തുകളും ഞങ്ങള്‍ കൈമാറിയിട്ടുണ്ട്,' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ
കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി
ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...