അനുബന്ധ വാര്‍ത്തകള്‍
- 'മഞ്ഞുമ്മല്‍ ബോയ്സ്' നേടിയ ആകെ കളക്ഷന്‍ എത്രയാണ് ? ടെലിവിഷന്‍ പ്രീമിയര്‍ ഇന്ന്
- 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉഷ പറഞ്ഞത്... സോഷ്യല്‍ മീഡിയയില്‍ വൈറല്‍, വീഡിയോ
- മണിച്ചിത്രത്താഴ് റീ-റിലീസിംഗിൽ രണ്ടു കോടിയിലേറെ നേട്ടം
- സിനിമയില്‍ പുരുഷന്മാരും ചൂഷണം നേരിടുന്നുണ്ടെന്ന് ശ്വേതാ മേനോന്
- സാരിയിൽ അതി സുന്ദരിയായി നവ്യ നായർ, ചിത്രങ്ങൾ കാണാം
'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു വനിതയെ കൊണ്ടുവന്നേക്കും
എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണും
ലൈംഗിക ആരോപണത്തെ തുടര്‍ന്ന് നടന് സിദ്ദിഖ് 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്താനുള്ള എക്സിക്യൂട്ടീവ് യോഗം നാളെ. സിദ്ദിഖ് ഒഴിഞ്ഞ സാഹചര്യത്തില്‍ ജോയിന്റ് സെക്രട്ടറി ബാബുരാജിനാണ് താല്‍ക്കാലിക ചുമതല നല്‍കിയിട്ടുള്ളത്. നാളെ കൊച്ചിയില്‍ ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ പങ്കെടുക്കും. പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുകയാണ് എക്സിക്യൂട്ടീവ് യോഗത്തിന്റെ പ്രധാന അജണ്ട. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ചര്‍ച്ചയാകും.
എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണും. പുതിയ ജനറല്‍ സെക്രട്ടറിയായി ഏതെങ്കിലും വനിത അംഗത്തെ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. സംഘടനയുടെ ബൈ ലോ അനുസരിച്ച് വോട്ടെടുപ്പ് നടത്തിയ ശേഷം തന്നെയായിരിക്കും ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുക.
ഊട്ടിയില്‍ ചിത്രീകരണം നടക്കുന്ന ദിലീപ് സിനിമയിലാണ് സിദ്ദിഖ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തുന്ന സിദ്ദിഖ് അമ്മ പ്രസിഡന്റ് മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയേക്കും. സിദ്ദിഖിനെതിരെ പോക്സോ കേസ് ചുമത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.