അമ്മയില്‍ നിവിന്‍ പോളിക്ക് പിന്തുണ കുറവ് ! തിരഞ്ഞെടുപ്പില്‍ തോറ്റു

രേണുക വേണു| Last Modified തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (10:00 IST)
താരസംഘടനയായ അമ്മയില്‍ നിവിന്‍ പോളിക്ക് പിന്തുണ കുറവ്. അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നിവിന്‍ പോളി തോറ്റു. ഔദ്യോഗിക പാനലില്‍ നിന്ന് മത്സരിച്ച നിവിന്‍ പോളിക്ക് ആകെ ലഭിച്ചത് 158 വോട്ടുകളാണ്. ഔദ്യോഗിക പക്ഷത്തിനും ഇത് തിരിച്ചടിയായി. ഔദ്യോഗിക പാനലില്‍ നിന്ന് മത്സരിച്ച നടി ഹണി റോസും (145 വോട്ട്) തോറ്റു. എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലുമാണ് വിജയിച്ചത്. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :