അനുബന്ധ വാര്‍ത്തകള്‍
- പരിസ്ഥിതി ദിനം,#GoGreenWithAA ചലഞ്ചുമായി അല്ലു അര്‍ജുന്‍
- പുത്തന്‍ റെക്കോര്‍ഡുമായി അല്ലു അര്‍ജുന്റെ'പുഷ്പ' ടീം, പുഷ്പ രാജിന്റെ വരവറിയിച്ച വീഡിയോയ്ക്ക് 70 മില്യണ്‍ കാഴ്ചക്കാര്‍
- പുഷ്പയ്ക്ക് അല്ലുഅര്ജുന് വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലം, പുതിയ വിവരങ്ങള്‍ ഇതാ !
- വാക്സിന് സ്വീകരിച്ചിട്ട് മതി ഷൂട്ടിംഗ്, മാതൃകാപരമായ തീരുമാനമെടുത്ത് തെലുങ്ക് സിനിമാലോകം
- കോവിഡ് പ്രതിസന്ധി, സ്റ്റാഫുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വാക്സിനേഷന് ഉറപ്പുവരുത്തി അല്ലു അര്‍ജുന്‍
അല്ലുഅര്‍ജുനൊപ്പം എ ആര്‍ മുരുഗദോസ്, പുഷ്പയ്ക്ക് ശേഷം പുതിയൊരു ചിത്രം ഒരുങ്ങുന്നു
വരാനിരിക്കുന്ന ചിത്രമായ പുഷ്പയുടെ തിരക്കിലാണ് അല്ലു അര്‍ജുന്‍.സുകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ട്. അവസാന ഭാഗങ്ങളുടെ ചിത്രീകരണമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.അല്ലുവിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ ലോകം. നടന്റെ അടുത്ത ചിത്രം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.കാലൈപുലി താനു ചിത്രം നിര്‍മ്മിക്കും. വളരെ ശ്രദ്ധയോടെ മാത്രമേ അല്ലു അര്‍ജുന്‍ സിനിമകള്‍ തെരഞ്ഞെടുക്കാറുള്ളു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ ചെയ്യാറുള്ള താരത്തിന്റെ പുത്തന്‍ വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകരും കാതോര്‍ക്കുകയാണ്.'അല വൈകുണ്ഠപുരമുലോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പുഷ്പ ആണ് ഇനി വരാനുള്ളത്.