കോവിഡ് പ്രതിസന്ധി, സ്റ്റാഫുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വാക്‌സിനേഷന്‍ ഉറപ്പുവരുത്തി അല്ലു അര്‍ജുന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 20 മെയ് 2021 (09:56 IST)

കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിലും പ്രതീക്ഷയേകുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. തന്റെ ഒപ്പം ഉള്ളവരെ ഈ വിഷമ കാലഘട്ടത്തിലും ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് അല്ലുഅര്‍ജുന്‍. സ്റ്റാഫുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വാക്‌സിനേഷന്‍ നടന്‍ ഉറപ്പുവരുത്തി. 45 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് താരം മുന്‍ഗണന നല്‍കുന്നത്.

അടുത്തിടെ അല്ലു അര്‍ജുനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 15 ദിവസത്തോളം ക്വാറന്റൈനില്‍ കഴിഞ്ഞ താരം അടുത്തിടെയാണ് കോവിഡ് നെഗറ്റീവ് ആയത്.

നടന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നായ പുഷ്പയുടെ ചിത്രീകരണം ഇനിയും ബാക്കിയാണ്. ഫഹദ് ഫാസിലാണ് പ്രതിനായക വേഷത്തിലെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :