'തമിഴകത്തെ പുതിയ ട്രെന്‍ഡ്', അല്ലു അര്‍ജുന്റെ അടുത്ത ചിത്രം എ ആര്‍ മുരുകദോസിനൊപ്പം ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 മെയ് 2021 (17:32 IST)

അടുത്തിടെയായി തമിഴ് സംവിധായകര്‍ കൂടുതല്‍ തെലുങ്ക് നായകന്മാരുമായി സിനിമ ചെയ്യുന്നത് ഒരു ട്രെന്‍ഡായിരിക്കുകയാണ്. സംവിധായകന്‍ ഷങ്കര്‍ രാം ചരണുമായി ഒരു ചിത്രം ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. ഇപ്പോളിതാ ഇപ്പോളിതാ എ ആര്‍ മുരുകദോസും പുതിയ ട്രെന്‍ഡിന്റെ പാത പിന്തുടരുകയാണ്.

അദ്ദേഹത്തിന്റെ അടുത്ത ചിത്രം അല്ലു അര്‍ജുനൊപ്പമിയിരിക്കും. ഗീത ആര്‍ട്‌സിന്റെ ബാനറില്‍ അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് ചിത്രം നിര്‍മ്മിക്കും. ഇതൊരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും എന്നാണ് വിവരം. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകാനാണ് സാധ്യത.


എ ആര്‍ മുരുകദോസ് അടുത്തതായി അനിമേഷന്‍ സിനിമ ചെയ്യുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.ശിവകാര്‍ത്തികേയനെ നായകനാക്കി മറ്റൊരു ചിത്രവും അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടെന്നും പറയപ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :