കെ ആര്‍ അനൂപ്|
Last Modified വെള്ളി, 7 മെയ് 2021 (14:58 IST)
അല്ലു അര്‍ജുന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രമാണ് ആര്യ. ഹിറ്റ്‌മേക്കര്‍ സുകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റൊമാന്റിക് ആക്ഷന്‍ ചിത്രത്തിന് 17 വയസ്സ്. ഈ സിനിമയുടെ ഓര്‍മ്മകളിലാണ് നടന്‍.
'ആര്യയ്ക്ക് 17 വയസ്.എന്റെ ജീവിതം ഏറ്റവുമധികം മാറ്റിമറിച്ച അനുഭവമാണ് അത്.'ഫീല്‍ മൈ ലവ്' എന്ന് ഞാന്‍ പറഞ്ഞതിനു ശേഷമാണ് പ്രേക്ഷകരുടെ സ്‌നേഹം എന്നിലേക്ക് പെയ്തു തുടങ്ങിയത്'- അല്ലു അര്‍ജുന്‍ കുറിച്ചു.
ദില്‍ രാജു നിര്‍മ്മിച്ച ചിത്രത്തില്‍ അനുരാധ മെഹ്തയാണ് നായികയായി എത്തിയത്.ശിവ ബാലാജി, രാജന്‍ പി ദേവ്, സുബ്ബരാജു, സുനില്‍, വേണു മാധവ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.