1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. aju-varghese-on-vijay-babu-sandra-thomas-issue

സാന്ദ്ര തോമസിനേയും വിജയ് ബാബുവിനേയും ഒന്നിപ്പിക്കാൻ ശ്രമിച്ച അജു വർഗീസിന് പണികിട്ടി!

വിജയ് ബാബു - സാന്ദ്ര തോമസ് പിണക്കം മാറ്റാന്‍ ശ്രമിച്ച അജു വര്‍ഗ്ഗീസിന് ഫേസ്ബുക്കില്‍ തെറിവിളി

വിജയ് ബാബു
നിർമാതാക്കളും അഭിനേതാക്കളുമായ വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുള്ള വഴ‌ക്കാണ് ഇപ്പോൾ സോഷ്യ‌ൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ഇണപിരിയാത്ത കൂട്ടുകാർ അടിച്ചു പിരിഞ്ഞു എന്നാണ് പരക്കെ ഉയർന്ന് കേൾക്കുന്നത്. ഇരുവരുടെയും പിണക്കം മാറ്റാൻ ഫേസ്ബുക്കിൽ കമന്റിട്ട അജു വർഗീസിനെ ചീത്ത വിളിക്കുകയാണ് ചിലർ.
 
സാന്ദ്രയുമായുള്ള പ്രശ്‌നത്തെ കുറിച്ച് വിജയ് ബാബു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിന് താഴെ, നിങ്ങള്‍ രണ്ട് പേരും ഈ പ്രശ്‌നം പെട്ടന്ന് പറഞ്ഞ് അവസാനിപ്പിക്കണം എന്ന് അജു കമന്റിട്ടു. ഉടനെ വന്നു 'നിങ്ങളാണ് യഥാര്‍ത്ഥ നടന്‍', 'പാഷാണം' എന്നിങ്ങനെ കമന്റുകള്‍. തുടര്‍ന്ന് അജു തന്റെ കമന്റിനെ വിശദീകരിക്കുകയും ചെയ്തു.
 
വ്യക്തിപരമായും തൊഴിൽമേഖലയയിലും എന്റെ സുഹൃത്തുക്കൾ ആണ് ഇവർ രണ്ടു പേരും. അവർ തമ്മിൽ എന്തേലും പ്രെശ്നം വരുമ്പോൾ അത് ഏറ്റെടുത്തു അവരെ രണ്ടു ഭാഗത്താക്കാൻ ഞാൻ പഠിച്ചിട്ടില്ല. മലയാളം സിനിമക്കും ഒരു പാട് പുതുമുഖങ്ങൾക്കും ഇവർ ചെയ്തത് മറക്കാൻ പറ്റുന്നതല്ല. ഇവർ ഒന്നിച്ചു മലയാളം സിനിമയിൽ ഇനിയും നല്ല സിനിമകൾ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞാൻ അഭിപ്രായം ചോദിക്കാതെ നിങ്ങൾ എന്നോട് തോന്ന്യാസം പറഞ്ഞു ആയതിനാൽ പ്രതികരിക്കുന്നു. - അജു വർഗീസ് വ്യക്തമാക്കി.
അടുത്ത ലേഖനം
ഇത് ചരിത്ര വിജയം! ദംഗൽ 500 കടന്നു, ഇനി ലക്ഷ്യം 1000 കോടി!