1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Aishwarya Bhaskar marriage divorce

ഈ ബന്ധം ശരിയാകില്ലെന്ന് വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോള്‍ മനസ്സിലായി; വിവാഹമോചനത്തെ കുറിച്ച് നടി ഐശ്വര്യ

Aishwarya Bhaskar marriage divorce ഈ ബന്ധം ശരിയാകില്ലെന്ന് വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോള്‍ മനസ്സിലായി; വിവാഹമോചനത്തെ കുറിച്ച് നടി ഐശ്വര്യ
വിവാഹമോചനത്തെ കുറിച്ച് മനസ്സുതുറന്ന് നടി ഐശ്വര്യ ഭാസ്‌കര്‍. തന്‍വീര്‍ അഹമ്മദായിരുന്നു ഐശ്വര്യയുടെ ഭര്‍ത്താവ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. 
 
1994 ലാണ് ഇരുവരും വിവാഹിതരായത്. തന്‍വീറുമായുള്ള പ്രണയബന്ധത്തെ ഐശ്വര്യയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് ഐശ്വര്യയും തന്‍വീറും ജീവിതത്തില്‍ ഒന്നായത്. മൂന്ന് വര്‍ഷമാണ് ഇരുവരും ഒന്നിച്ചത് ജീവിച്ചത്. 
 
വിവാഹമോചനം എന്നെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്നരവയസ്സ് ആയപ്പോഴേക്കും പിരിഞ്ഞു. ആ ബന്ധത്തില്‍ കുറേ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഐശ്വര്യ പറഞ്ഞു. 
 
ഡിവോഴ്‌സ് ഐശ്വര്യയെ മാനസികമായി തളര്‍ത്തി. വിവാഹബന്ധം തകര്‍ന്നതോടെ ഐശ്വര്യ ലഹരിക്കും മയക്കുമരുന്നിനും അടിമപ്പെട്ടു. പിന്നീട് റിഹാബിലിറ്റേഷനിലൂടെയാണ് ഐശ്വര്യ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. 
 
 
 
അടുത്ത ലേഖനം
ജീവിക്കുന്നത് സോപ്പ് വിറ്റാണ്, എന്ത് ജോലി തന്നാലും ചെയ്യും; മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയുടെ ജീവിതം ഇങ്ങനെ