ജീവിക്കുന്നത് സോപ്പ് വിറ്റാണ്, എന്ത് ജോലി തന്നാലും ചെയ്യും; മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയുടെ ജീവിതം ഇങ്ങനെ

രേണുക വേണു| Last Modified വെള്ളി, 17 ജൂണ്‍ 2022 (08:28 IST)

മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത താരമാണ് ഐശ്വര്യ ഭാസ്‌കര്‍. ജാക്ക്പോട്ട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ഐശ്വര്യ മലയാളത്തില്‍ സുപരിചിതയാകുന്നത്. പിന്നീട് മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ നരസിംഹത്തിലും പ്രജയിലും നായികയായി എത്തി. താരത്തിന്റെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്ന് അറിയുമോ?

കുറച്ച് കാലങ്ങളായി സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്ന ഐശ്വര്യ തന്റെ ഇപ്പോഴത്തെ ജീവിതം അങ്ങേയറ്റം ബുദ്ധിമുട്ടിലാണെന്ന് പറയുന്നു. ജോലിയില്ലാത്തതിനാല്‍ തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. അതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നും താരം പറഞ്ഞു.

എനിക്ക് ജോലിയില്ല. സാമ്പത്തികമായി ഒന്നുമില്ല. തെരുവ് തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാലും സ്വീകരിക്കും. കക്കൂസ് കഴുകി തിരിച്ചുപോരും. സിനിമകള്‍ ചെയ്യാന്‍ ഇപ്പോഴും താല്‍പര്യമുണ്ട്. ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു-ഐശ്വര്യ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :