രണ്‍ബീര്‍ ശരിക്കും വിവാഹം കഴിക്കുന്നുണ്ടോ?ഉപദേശം നല്‍കി നടന്‍ സഞ്ജയ് ദത്ത്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ഏപ്രില്‍ 2022 (09:24 IST)


ബോളിവുഡില്‍ ഒരു താരവിവാഹം കൂടി. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള കല്യാണം ഏപ്രില്‍ 15ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെന്നും കേള്‍ക്കുന്നു. ഇപ്പോഴിതാ താര വിവാഹത്തെക്കുറിച്ചുള്ള നടന്‍ സഞ്ജയ് ദത്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കല്യാണം കഴിക്കാന്‍ പോകുന്ന രണ്‍ബീറിന് നല്‍കുന്ന ഉപദേശം എന്താണെന്ന് അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സഞ്ജയ് ദത്ത്.കെജിഎഫ്2 പ്രൊമോഷന്‍ പരിപാടിക്ക് എത്തിയതായിരുന്നു നടന്‍.

രണ്‍ബീര്‍ ശരിക്കും വിവാഹം കഴിക്കുന്നുണ്ടോ എന്നാണ് തിരിച്ചു സഞ്ജയ് ചോദിച്ചത്.ശരിക്കും വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അതില്‍ താന്‍ ഒരുപാട് സന്തോഷിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ഒരു ഉപദേശം മാത്രമേ നല്‍കാന്‍ ഉള്ളൂ എന്നും.സാഹചര്യം മനസിലാക്കാനും ആരാണോ വിട്ടു കൊടുക്കേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്യണം. ജീവിതത്തിലെ ഓരോ വളവിലും പരസ്പരം നല്‍കിയ വാക്ക് ഓര്‍ക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :