1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actress Trisha Krishna is going to get married

നടി തൃഷയ്ക്ക് കല്യാണം, വരന്‍ മലയാള സിനിമയില്‍ നിന്ന് ?

Trisha Krishna Actress Trisha Krishna  married
നടി തൃഷ കൃഷ്ണന്‍ വിവാഹിതയാകാന്‍ പോകുന്നു. നടിയുടെ വിവാഹവാര്‍ത്തകള്‍ ഇതാദ്യമായല്ല പുറത്തുവരുന്നത്. ഇത്തവണ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത് മലയാള ചലച്ചിത്ര നിര്‍മ്മാതാവിന്റെ പേര് ചേര്‍ത്താണെന്ന് മാത്രം. ദേശീയ മാധ്യമങ്ങളില്‍ അടക്കം റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 
 
എന്നാല്‍ നടി വിവാഹം കഴിക്കാന്‍ പോകുന്ന ആളെ കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല. ഇത് ആരാണെന്ന് വിവാഹം എന്നായിരിക്കുമോ എന്നോ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും വാര്‍ത്തകളില്‍ ഒന്നും പറയുന്നുമില്ല.
 
എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് നടിയും നടിയുമായി ബന്ധപ്പെട്ടവരും പ്രതികരിച്ചിട്ടുമില്ല. നേരത്തെ വരുണ്‍ മണിയന്‍ എന്ന നിര്‍മ്മാതാവുമായി തൃഷയുടെ കഴിഞ്ഞതാണ്. എന്നാല്‍ അത് വിവാഹത്തിലേക്ക് എത്തിയില്ല.
 
മണി രത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ കുന്ദവൈ എന്ന കഥാപാത്രത്തിലൂടെ തൃഷയ്ക്ക് പാന്‍ ഇന്ത്യന്‍ ലെവലില്‍ സ്വീകാര്യത ലഭിച്ചു.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്