1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actress Sithara about personal life and marriage

ഇതുവരെ വിവാഹം കഴിക്കാത്തത് എന്തുകൊണ്ട്? തുറന്നുപറഞ്ഞ് നടി സിത്താര

Sithara
മഴവില്‍ക്കാവടി എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് സിത്താര. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയില്‍ മുഴുവന്‍ സിതാര തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും സിത്താര അഭിനയിച്ചിട്ടുണ്ട് 
 
കാഴ്ചയില്‍ വലിയ പ്രായം തോന്നില്ലെങ്കിലും സിത്താരരയ്ക്ക് ഇപ്പോള്‍ 48 വയസ്സുണ്ട്. താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. 48-ാം വയസ്സിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
 
വിവാഹത്തിനോട് ചെറുപ്പം മുതലേ ഇഷ്ടമില്ലെന്നാണ് സിത്താര പറയുന്നത്. വിവാഹം വ്യക്തിപരമായ കാര്യമായിരിക്കെ ഇപ്പോള്‍ കുടുംബക്കാരും ആരാധകരും പിന്തുണക്കുകയാണ്. എന്റെ ജീവിതത്തില്‍ വളരെ സ്ഥാനം ഉള്ള ആള്‍ അച്ഛന്‍ ആയിരുന്നു. അച്ഛന്റെ അപ്രതീഷിത മരണം എന്നെ ഒരുപാടു തളര്‍ത്തിയിരുന്നു. അതിനു ശേഷം വിവാഹത്തിനോട് താല്പര്യം തോന്നിയിരുന്നില്ല. പിന്നീട് ഒറ്റക്ക് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും സിത്താര പറഞ്ഞു. എന്നാല്‍ തനിക്കു നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും എന്നാല്‍ വിവാഹം കഴിക്കാതിരുന്നത് അതുകൊണ്ടല്ല എന്നും താരം പറയുന്നു.
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ബിലാല്‍ വൈകും; ഊഴം കാത്ത് സൗബിന്‍ മുതല്‍ ജീത്തു ജോസഫ് വരെ, മമ്മൂട്ടിയുടെ പുതിയ പ്രൊജക്ടുകള്‍