ജയസൂര്യയുടെ ക്യാപ്റ്റന് നാല് വയസ്സ്, ഓര്‍മ്മകളില്‍ നടന്‍ ദീപക് പറമ്പോള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (11:44 IST)

ജയസൂര്യയുടെ ക്യാപ്റ്റനില്‍ തുടങ്ങി ജയസൂര്യയുടെ തന്നെ മേരി ആവാസ് സുനോ വരെ എത്തി നില്‍ക്കുകയാണ് സംവിധായകന്‍ പ്രജേഷ് സെന്‍. രണ്ടാള്‍ക്കും ഇന്നത്തെ ദിവസം ഇത്തിരി സ്‌പെഷ്യല്‍ ആണ്. 2018ല്‍ പുറത്തിറങ്ങിയ ക്യാപ്റ്റന്‍ റിലീസ് ചെയ്ത് ഇന്നേക്ക് 4 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു.
ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന വി.പി. സത്യന്റെ ജീവിതത്തെക്കുറിച്ചുള്ള പറഞ്ഞ ചിത്രത്തിന്റെ ഓര്‍മ്മകളിലാണ് നടന്‍ ദീപക് പറമ്പോള്‍.
അനു സിത്താര, സിദ്ദിഖ്, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.ഗോപി സുന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :