ലോകം എന്തും പറയട്ടെ, അവൾ എന്റേതാണ്, മകളെക്കുറിച്ച് നടത്തിയ പരാമർശത്തിൽ മുക്ത
ഒരു ടെലിവിഷൻ പരിപാടിക്കിടെ നടി മുക്ത നടത്തിയ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിലൊന്നാകെ കടുത്ത വിമർശനമാണ് ക്ഷണിച്ചുവരുത്തിയത്. മകളെ വീട്ടുജോലികൾ പഠിപ്പിക്കുന്നത് മറ്റൊരു വീട്ടിലേക്ക് അയക്കാനുള്ളത് കൊണ്ടാണ് എന്നായിരുന്നു മുക്തയുടെ പരാമർശം.
ലോകം എന്തും പറയട്ടെ.
ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു അത് ഷെയർ ചെയ്തു സമയം കളയാതെ. ഒരുപാട് പേര് നമ്മളെ വിട്ടു പോയി പിഞ്ചു കുഞ്ഞുങ്ങൾ അടക്കം. അവർക്കും ആ കുടുംബങ്ങൾ ക്കും വേണ്ടി പ്രാർത്ഥിക്കു. എന്നാണ് വിഷയത്തോടുള്ള മുക്തയുടെ പ്രതികരണം. സോഷ്യൽ മീഡിയയിലൂടെയാണ് മുക്ത തന്റെ പ്രതികരണം അറിയിച്ചത്.