അനുബന്ധ വാര്‍ത്തകള്‍
- പങ്കാളിയുമായി ഒത്തുപോകാന്‍ കഴിയാതെ വന്നതോടെ വിവാഹമോചനം; മാനസികമായി തളര്‍ന്ന സമയത്ത് നല്ല സുഹൃത്തായി ഒപ്പമുണ്ടായിരുന്നത് അമല്‍, പിന്നീട് ഇരുവരും വിവാഹിതരായി
- രജിസ്ട്രാറെ വീട്ടിലേക്ക് വിളിച്ച് വിവാഹം നടത്തി; നല്ല സുഹൃത്തുക്കള്‍ ആയിരുന്ന അമല്‍ നീരദും ജ്യോതിര്‍മയിയും ജീവിതത്തില്‍ ഒന്നിച്ചത് ഇങ്ങനെ
- വിഷമ ഘട്ടങ്ങളില്‍ അമല്‍ ഒപ്പം നിന്നു, വിവാഹം നടത്തിയത് രജിസ്ട്രാറെ വീട്ടിലേക്ക് വിളിച്ച്; നടി ജ്യോതിര്‍മയിയുടെ പ്രണയം
- അമലുമായി ഗാഢമായ സൗഹൃദം, ഒടുവില്‍ അത് പ്രണയമായി; വിവാഹ ജീവിതത്തെ കുറിച്ച് പ്രിയനടി ജ്യോതിര്‍മയി
- സാരിയില്‍ തിളങ്ങി അഹാന, ഫോട്ടോഷൂട്ട് വൈറല്‍
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി ജ്യോതിര്‍മയിയുടെ പ്രായം അറിയുമോ
വര്‍ഷങ്ങളായി മലയാള സിനിമാരംഗത്ത് സജീവസാന്നിധ്യമാണ് നടി ജ്യോതിര്‍മയി. സംവിധായകനും ഛായാഗ്രഹകനുമായ അമല്‍ നീരദാണ് ജ്യോതിര്‍മയിയുടെ ജീവിതപങ്കാളി. ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ് താരം. 1983 ഏപ്രില്‍ അഞ്ചിന് കോട്ടയത്താണ് ജ്യോതിര്‍മയിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 39 വയസ്സായി. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിര്‍മയി മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. നന്ദനം, കല്ല്യാണരാമന്‍, എന്റെ വീട് അപ്പൂന്റെയും, പട്ടാളം, ഹരിഹരന്‍പിള്ള ഹാപ്പിയാണ്, കഥാവശേഷന്‍, കേരള കഫേ, ജനകന്‍ തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
അടുത്ത ലേഖനം