വിഷമ ഘട്ടങ്ങളില്‍ അമല്‍ ഒപ്പം നിന്നു, വിവാഹം നടത്തിയത് രജിസ്ട്രാറെ വീട്ടിലേക്ക് വിളിച്ച്; നടി ജ്യോതിര്‍മയിയുടെ പ്രണയം

രേണുക വേണു| Last Modified വെള്ളി, 5 നവം‌ബര്‍ 2021 (10:36 IST)

'എന്റെ വീട് അപ്പൂന്റേം' എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ജ്യോതിര്‍മയി. ഇപ്പോള്‍ സിനിമാ രംഗത്ത് അത്ര സജീവമല്ലെങ്കിലും തന്നെ ചലഞ്ച് ചെയ്യുന്ന ഒരു നല്ല കഥാപാത്രം വന്നാല്‍ അത് ചെയ്യുമെന്ന നിലപാടിലാണ് താരം. സംവിധായകന്‍ അമല്‍ നീരദ് ആണ് ജ്യോതിര്‍മയിയുടെ ജീവിതപങ്കാളി. താനും അമലുമായുള്ള ബന്ധത്തെ കുറിച്ചും അമല്‍ തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും ജ്യോതിര്‍മയി മനസ് തുറന്നു. പണ്ട് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമല്‍ നീരദും താനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ജ്യോതിര്‍മയി മനസ് തുറന്നിരിക്കുന്നത്.

' പതുക്കെ വളര്‍ന്ന് വന്ന ഗാഢമായ ഒരു സൗഹൃദമാണ് അമലിന് എനിക്കും ഇടയിലുണ്ടായിരുന്നത്. ഒരു പ്രണയ നിമിഷം എന്നത് ഓര്‍ത്തെടുത്ത് പറയാന്‍ സാധിക്കില്ല. സൗഹൃദം ഗാഢമായപ്പോഴാണ് എന്തുകൊണ്ട് ഞങ്ങള്‍ക്ക് ഒരു ജീവിതം ഒരുമിച്ച് ആരംഭിച്ച് കൂടാ എന്ന ചിന്ത വരുന്നത്. അമല്‍ റിസര്‍വ്ഡ് ആണ്. അമലുമായി എനിക്ക് ഐഡന്റിഫൈ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. പല കാര്യങ്ങളിലും ഇഷ്ടങ്ങള്‍ തന്നെ ഒന്നാണ്,' ജ്യോതിര്‍മയി പറയുന്നു.

അമലിനെ ജീവിതപങ്കാളിയാക്കാന്‍ പോകുന്നുവെന്ന് അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയ്ക്ക് തന്നെ കുറിച്ച് ഓര്‍ത്ത് വലിയ സന്തോഷമായിരുന്നുവെന്ന് ജ്യോതിര്‍മയി പറയുന്നു. കരഞ്ഞ് വിളിച്ച് നടന്നിരുന്നില്ല എങ്കിലും പലപ്പോഴായി നേരിടേണ്ടി വന്ന പ്രതിസന്ധികളാല്‍ മാനസികമായി തകര്‍ന്നിരുന്നുവെന്നും ചില സമയത്ത് ചില ചിന്തകള്‍ വല്ലാതെ അലട്ടുമ്പോള്‍ ഒരുപാട് പിന്തുണ തന്ന നല്ല സുഹൃത്തായിരുന്നു അമലെന്നും ജ്യോതിര്‍മയി പറഞ്ഞു. അമലിനോടൊപ്പമുള്ള ജീവിതം വളരെ ആസ്വദിക്കാന്‍ സാധിക്കുന്നുണ്ടെന്നും ഒരു തണല്‍ മരത്തിന് കീഴില്‍ ഇരിക്കുന്നപോലെയാണ് അനുഭവപ്പെടാറുള്ളതെന്നും ജ്യോതിര്‍മയി പറഞ്ഞു.

തങ്ങളുടെ വിവാഹം വലിയ ആഘോഷമാക്കേണ്ട എന്നായിരുന്നു തീരുമാനം. രജിസ്ട്രാറെ വീട്ടിലേക്ക് വിളിച്ചു. വളരെ ലളിതമായി വീട്ടില്‍വച്ച് തന്നെ രജിസ്റ്റര്‍ മാര്യേജ് നടന്നു. അമല്‍ ഒരിക്കലും തന്നെ വിട്ടുപോകില്ലെന്ന വിശ്വാസമാണ് മുന്നോട്ടു നയിക്കുന്നതെന്നും ജ്യോതിര്‍മയി കൂട്ടിച്ചേര്‍ത്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ ...

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ മരിച്ചോ? വിവാദം പുകയുന്നു
1978 ജനുവരി ഒന്നിന് തമിഴ്‌നാട്ടിലെ തുരുവണ്ണാമലൈയിലാണ് നിത്യാനന്ദയുടെ ജനനം

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച ...

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിനു ഉത്തരവിടണം എന്നാണ് ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം
ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ മുന്നേറ്റമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന അജണ്ട

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടി ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്
മാര്‍ച്ച് 19 നു കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയിരുന്നു