അനുബന്ധ വാര്‍ത്തകള്‍
- ജോർജുകുട്ടിയാകാൻ പാരസൈറ്റ്, മെമ്മറീസ് ഓഫ് മർഡർ താരം, കൊറിയൻ ഫ്രാഞ്ചൈസി ഒരുങ്ങുന്നു
- 'ചിലപ്പോള്‍ അതായിരിക്കാം ആദ്യം നടക്കുന്നത്', മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന സിനിമയെക്കുറിച്ച് ശ്രീനിവാസന്
- ഇതെന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണ്,'കഠിന കഠോരമീ അണ്ഡകടാഹം' സിനിമയ്ക്ക് ലഭിക്കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞ് തിരക്കഥാകൃത്തായ ഹര്‍ഷദ്
- കീർത്തി സുരേഷ് മലയാളി വ്യവസായിയുമായി പ്രണയത്തിലോ? വിവാഹം ഉടനെന്ന് റിപ്പോർട്ടുകൾ
- ത്രില്ലര്‍ സിനിമ പ്രേമികള്‍ക്കായി.. 'ഒ.ബേബി' ടീസർ കണ്ടില്ലേ ?
സാമ്പത്തിക സഹായം വേണോ ചോദിച്ചു, ഒപ്പം നിന്നവരെ ഓര്‍ത്ത് നടന് ബാല
കരള്‍ രോഗത്തെ തുടര്‍ന്ന് നേരത്തെ ആശുപത്രിയിലായിരുന്നു ബാല. രോഗത്തെ തോല്‍പ്പിച്ച് പതിയെ പുതുജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടന്.കരള്‍ മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് ശേഷം തന്നെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച നടന്മാരെ ഓര്‍ക്കുകയാണ് ബാല.
ഉണ്ണി മുകുന്ദന് ആശുപത്രിയില്‍ വന്നിരുന്നു എന്നും അതുകഴിഞ്ഞ് ഫോണ്‍ വിളിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ലെന്നും ഉണ്ണി വിദേശത്ത് പോയിരിക്കുകയാണെന്നും ബാല പറഞ്ഞു.
ടൊവിനോയും ലാലേട്ടനും വിളിച്ചിരുന്നു. അമ്മ സംഘടനയും അന്വേഷിച്ചു.ബാബുരാജും സുരേഷ് കൃഷ്ണയും തന്നെ വന്ന് കണ്ടിരുന്നു എന്നും ബാല പറഞ്ഞു.കൂടെ നിന്നു. അത് വലിയ കാര്യം. സാമ്പത്തിക സഹായം വേണോ എന്ന് ചോദിച്ചിരുന്നു.വേണ്ടെന്ന് പറഞ്ഞു. പക്ഷെ ചോദിച്ചില്ലേ എന്നാണ് ബാല പറയുന്നത്.