അഭിറാം മനോഹർ|
Last Modified ഞായര്‍, 21 മെയ് 2023 (10:50 IST)
തെന്നിന്ത്യയില്‍ ഏറെ തിരക്കുള്ള നായികയാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലാണ് അഭിനയജീവിതം ആരംഭിച്ചതെങ്കിലും തമിഴിലും തെലുങ്കിലുമായി സജീവമാണ് താരം. കീര്‍ത്തി സുരേഷ് മലയാള വ്യവസായിയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്.
മലയാളി വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിയാഖ്വാദുമായി കീര്‍ത്തി ഏറെ നാളായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് ഏജന്റാണ് ഇദ്ദേഹം. ഫര്‍ഹാദിന്റെ കൂടെയുള്ള ചിത്രം കീര്‍ത്തി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കിയിരുന്നു. ഇതോടെയാണ് വിവാഹത്തെ പറ്റി ഗോസിപ്പുകള്‍ ശക്തമായത്.