കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 11 ജനുവരി 2024 (15:21 IST)
മോഹന്‍ലാലിന്റെ 'നേര്' ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നു. 21 ദിവസങ്ങള്‍ പിന്നിട്ടും മുന്നേറ്റം തുടരുകയാണ് ചിത്രം.ജയറാമിന്റെ 'എബ്രഹാം ഓസ്ലര്‍' പുറത്തിറങ്ങിയത്, 'നേര്'നെ ബാധിക്കുമോ എന്നത് ഇനി കണ്ടറിയണം.
'നേര്' ആദ്യ 20 ദിവസങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചു.ഏകദേശം 42.7 കോടി രൂപയ്ക്ക് അടുത്ത് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം നേടി.ഇരുപത്തിയൊന്നാം ദിവസം മാത്രം ചിത്രം 29 ലക്ഷം രൂപയാണ് കൂട്ടിച്ചേര്‍ത്തത്. ആദ്യത്തെ ആഴ്ച 23.8 കോടിയും, രണ്ടാമത്തെ വാരത്തില്‍ 14.8 കോടിയും നേടാന്‍ സിനിമയ്ക്കായി.
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേരില്‍ അനശ്വര രാജന്‍, സിദ്ദിഖ്, പ്രിയാമണി, ജഗദീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
റിലീസിനെ രണ്ട് ദിവസം മുമ്പ് ഓസ്‌ലര്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിച്ചത്. 57.2 8 ലക്ഷം രൂപയാണ് ഇന്നലെ ഉച്ചവരെ കണക്കുപ്രകാരം സിനിമയ്ക്ക് ലഭിച്ചത്. മുഴുവന്‍ ദിവസത്തെ കണക്ക് വരുമ്പോള്‍ ഒരു കോടിക്ക് അടുത്ത് നേടാന്‍ സിനിമയ്ക്ക് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് സിനിമ നേരിന്റെ പ്രീ സെയില്‍ ബിസിനസിനെ ഓസ്‌ലര്‍ മറികടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 21ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചത് ഡിസംബര്‍ 17 ആയിരുന്നു, മൂന്നുദിവസംകൊണ്ട് നേര് ആകെ നേടിയത് ഒരു കോടിയാണ്.