1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty Bramayugam Teaser

Mammootty: 'ആ കണ്ണുകളിലുണ്ട് എല്ലാം' ഭയപ്പെടുത്തി മമ്മൂട്ടി; ഭ്രമയുഗം ടീസര്‍ പുറത്ത്

ഭയപ്പെടുത്തുന്ന ലുക്കിലാണ് മമ്മൂട്ടിയെ ടീസറില്‍ കാണുന്നത്

Bramayugam Teaser, Mammootty, Bramayugam Teaser Mammootty, Cinema News, Webdunia Malayalam
Mammootty (Bramayugam)

Mammootty: മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. രണ്ട് മിനിട്ടിലധികം ദൈര്‍ഘ്യമുള്ള ടീസര്‍ മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, മണികണ്ഠന്‍ ആചാരി, അമാല്‍ഡ ലിസ് എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയേയും ടീസറില്‍ കാണാം. 
 
ഭയപ്പെടുത്തുന്ന ലുക്കിലാണ് മമ്മൂട്ടിയെ ടീസറില്‍ കാണുന്നത്. ചിത്രത്തില്‍ മമ്മൂട്ടി വില്ലനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനെ ശരിവയ്ക്കുന്ന മാനറിസങ്ങളാണ് ടീസറില്‍ കാണുന്നത്. 'എന്റെ മനയ്ക്കലേക്ക് സ്വാഗതം' എന്ന് മമ്മൂട്ടിയുടെ കഥാപാത്രം പറയുമ്പോള്‍ അതിലൊരു ഉദ്വേഗം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ടീസറും പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ ഇറക്കിയ പോസ്റ്ററുകളെല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയായിരുന്നു. 
ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഫെബ്രുവരി പകുതിയോടെ തിയറ്ററുകളില്‍ എത്തും. ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ടി.ഡി.രാമകൃഷ്ണനാണ് ചിത്രത്തിനായി സംഭാഷണം ഒരുക്കിയിരിക്കുന്നത്. 
 
അടുത്ത ലേഖനം
Abraham Ozler Review: അയാളുടെ വരവില്‍ തിയറ്റര്‍ പൂരപ്പറമ്പായി, ജയറാമും തിരിച്ചെത്തിയിരിക്കുന്നു ! രണ്ടാം ഭാഗത്തിനുള്ള സാധ്യത തുറന്നിട്ടു ഓസ്‌ലര്‍