അനുബന്ധ വാര്‍ത്തകള്‍
- ഒറ്റ ക്ലിക്കില്‍ 3 അപ്ഡേറ്റുകള്! കമല്ഹാസന്, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളുടെ സിനിമകളെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍
- നീണ്ട ഇടവേളയ്ക്ക് ശേഷം ശങ്കറിനൊപ്പവും മണിരത്നത്തിനൊപ്പവും സിനിമകള്‍, 2024ല്‍ കമല്‍ഹാസനെ കാത്തിരിക്കുന്നത്
- ജോഷിയുടെ 'ആന്റണി' പരാജയമോ ? കളക്ഷന്‍ റിപ്പോര്‍ട്ട്
- ജോജു ജോര്‍ജ് തമിഴ്നാട്ടിലേക്ക് താമസം മാറുന്നു; കാരണം ഇതാണ്
- പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍; ജോഷി-ജോജു ജോര്‍ജ് ചിത്രം 'ആന്റണി' പോരെന്ന് പ്രേക്ഷകര്‍
Thuglife: ഇത് കലക്കും, കമൽഹാസൻ- മണിരത്നം ചിത്രത്തിൽ ജോജുവും!
കമല്‍ഹാസനെ നായകനാക്കി മണിരത്‌നം ഒരുക്കുന്ന തഗ് ലൈഫ് എന്ന ചിത്രത്തില്‍ ജോജു ജോര്‍ജും ഭാഗമാകുന്നു.നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം നിര്‍മാതാക്കള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു മലയാളി കൂടി സിനിമയുടെ ഭാഗമാവുകയാണ്. സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷത്തെ തന്നെയാകും ജോജു അവതരിപ്പിക്കുക.
നായകന്‍ എന്ന ക്ലാസിക് സിനിമയ്ക്ക് ശേഷം മൂന്നരപതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സിനിമ ചെയ്യുന്നത്. കമല്‍ഹാസനൊപ്പം ജയം രവി,ഗൗതം കാര്‍ത്തിക്,,തൃഷ തുടങ്ങി വമ്പന്‍ താരനിര തന്നെ സിനിമയിലുണ്ട്. എ ആര്‍ റഹ്മാനാണ് സിനിമയുടെ സംഗീതം നല്‍കുന്നത്. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കും. ആക്ഷന്‍ ചിത്രമായ തഗ് ലൈഫില്‍ അന്‍പറിവ് മാസ്റ്റര്‍മാരാണ് സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്യുന്നത്.