അനുബന്ധ വാര്‍ത്തകള്‍
- 'ആറാട്ട്' 2700 സ്‌ക്രീനുകളില്‍ പ്രദര്‍ശനം,മോഹന്‍ലാലിന്റെ ആരാധകര്‍ ആവേശത്തില്‍
- മോഹന്‍ലാലിന്റെ ആറാട്ട് തിയറ്ററുകളില്‍
- മോഹന്‍ലാല്‍ ചിത്രം ആറാട്ട് നാളെ മുതല്‍ തിയറ്ററുകളില്‍
- കെജിഎഫിലെ 'ഗരുഡ' ആറാട്ടില്‍ നരസിംഹ സ്വാമി, ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ മോഹന്‍ലാലും !
- 5 വര്‍ഷത്തിനുശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരവ്, ആറാട്ടില്‍ പാലക്കാട് ആര്‍.ഡി.ഒ ആയി ശ്രദ്ധ ശ്രീനാഥ്
'ആറാട്ട്' ആമസോണ്‍ പ്രൈമില്‍, റിലീസിന് മുമ്പേ ഒ.ടി.ടി അവകാശങ്ങള്‍ വിറ്റുപോയി
ആറാട്ട് റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ ഒ.ടി.ടി അവകാശങ്ങള്‍ വിറ്റുപോയിരുന്നു. എത്ര കോടിക്കാണ് കച്ചവടം നടന്നത് എന്ന് വ്യക്തമല്ല. സിനിമ വിജയം ആകുകയാണെങ്കില്‍ പ്രണവിന്റെ ഹൃദയം പോലെ തിയേറ്ററുകളിലും ഒ.ടി.ടിയിലും ഒരേസമയം പ്രദര്‍ശിപ്പിക്കാനും സാധ്യതയുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഒ.ടി.ടി അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
ആറാട്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഇന്നു മുതല്‍ പ്രദര്‍ശനം ആരംഭിക്കും. 2700 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം.
ആറാട്ടില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്.അഞ്ച് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്ന താരം ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.സേതുലക്ഷ്മി കൈമളായി നടി വേഷമിടുന്നു.പാലക്കാട് ആര്‍.ഡി.ഒയാണ് ഈ കഥാപാത്രം.