അനുബന്ധ വാര്‍ത്തകള്‍
- ഷാജി പാപ്പന്റെ മൂന്നാം വരവ്; ആരാധകരെ ആവേശത്തിലാക്കി സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്
- 'എഴുത്തുകാരനാണെന്ന് തന്നോടാരാ പറഞ്ഞത്'; 'കോബ്ര' സെറ്റിൽ വെച്ച് മിഥുൻ മാനുവനോട് മമ്മൂട്ടി
- Turbo Film: 'ടര്‍ബോ ജോസ് ആളിച്ചിരി പെശകാ'; ഓവര്‍ ദി ടോപ്പ് ആക്ഷന്‍ ഉണ്ടാകുമെന്ന് മിഥുന് മാനുവല്‍
- ഇനി ആടുജീവിതമല്ല, ആടിന്റെ കാലം: പാപ്പനും പിള്ളേരും മൂന്നാം തവണയും എത്തുന്നു
- തമിഴിൽ ഷെയ്ന് ഭാഗ്യമില്ല, 'മദ്രാസ്‌കാരന്‍' നേടിയത് വെറും 80 ലക്ഷം; ഇനി ഒ.ടി.ടിയിലേക്ക്
'ആട് 3' ചിരിപ്പടമല്ലേ? പാപ്പനും പിള്ളേരും ത്രില്ലിംഗ് മൂഡ് പിടിക്കുമോ?; മിഥുൻ മാനുവൽ പറയുന്നു
ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു ആട്. ആദ്യഭാഗം തിയേറ്ററിൽ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. എന്നത് ഡിജിറ്റൽ റിലീസിന് ശേഷം വലിയ ആരാധകരാണ് പാപ്പനും പിള്ളേർക്കും ഉണ്ടായത്. ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ച സപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മിഥുൻ ആടിന് ഒരു രണ്ടാംഭാഗം ഉണ്ടാക്കി. സിനിമ ബോക്സ് ഓഫീസിൽ നിന്നും വലിയ കളക്ഷനാണ് സ്വന്തമാക്കിയത്.
ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം നേരത്തെ അണിയറ പ്രവർത്തകർ നടത്തിയിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് കൂടുതൽ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ഒരുപാട് വലിയ സിനിമയായിട്ടാണ് ആട് 3 വരുന്നതെന്നും പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു ഴോണർ ഷിഫ്റ്റ് സിനിമയിൽ ഉണ്ടാകുമെന്നും മിഥുൻ മാനുവൽ തോമസ് പറഞ്ഞു. ഇതോടെ, കോമഡിയിൽ നിന്നും ത്രില്ലർ മോഡിലേക്ക് സിനിമ മാറുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
'നമ്മൾ കണ്ടിട്ടില്ലാത്ത തരം സിനിമകൾ അവതരിപ്പിക്കുന്നതിലാണ് ഇപ്പോഴത്തെ ഫിലിംമേക്കേഴ്‌സ് ശ്രദ്ധ കൊടുക്കുന്നത്. എമ്പുരാന്റെ ടീസർ ഇന്നലെ വന്നു. നമ്മൾ കണ്ടിട്ടില്ലാത്ത തരത്തിലാണ് ആ സിനിമയുടെ കാൻവാസ്. ടെക്നോളജി ഒരു പരിവധി വരെ ഇന്ന് നമുക്ക് അഫോർഡബിൾ ആണ്. സിനിമയിൽ വന്നുകൊണ്ടിരിക്കുന്ന നിലവിലെ മാറ്റങ്ങളെയും പരീക്ഷണങ്ങളെയും മുൻനിർത്തി നിങ്ങൾ പ്രതീക്ഷിക്കാത്ത എന്നാൽ നിങ്ങൾക്ക് ഇഷ്ടമാകുന്ന ഒരു ഴോണർ ഷിഫ്റ്റ് ആട് 3 യിൽ ഉണ്ടാകും', മിഥുൻ മാനുൽ തോമസ് പറഞ്ഞു.