അനുബന്ധ വാര്‍ത്തകള്‍
- വന്‍ മേക്കോവറില്‍ ധനുഷ്,രായനിലെ പുതിയ ഗാനം, വീഡിയോ
- മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കള്‍,ഈ കുട്ടികളുടെ ഒരു സിനിമയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടാകും!
- 'ബിഗ് ബോസിലേക്ക് വീണ്ടും വരാമെന്ന് തീരുമാനിച്ചതിന് ഒരു കാരണമുണ്ട്'; സാബു പറയുന്നു, മത്സരാര്‍ത്ഥികള്‍ക്ക് ഫ്രീ ഉപദേശം കൂടി...
- കന്യാദാനം മടിയില്‍ ഇരുത്തി നടത്തിയത് പാര്‍വതിയുടെ ആഗ്രഹപ്രകാരം,നിറയെ കല്ലുകള്‍ പതിപ്പിച്ച കൊലുസ്സ് മകള്‍ക്കായി പണിയിപ്പിച്ചു, മാളവികയുടെ വിവാഹ വിശേഷങ്ങള്‍ തീരുന്നില്ല
- ഇതാണ് ഞങ്ങളുടെ മകന്, കേദാര്‍ വലുതായി, ചിത്രങ്ങളുമായി സ്നേഹ ശ്രീകുമാര്‍
Turbo Film: 'ടര്‍ബോ ജോസ് ആളിച്ചിരി പെശകാ'; ഓവര്‍ ദി ടോപ്പ് ആക്ഷന്‍ ഉണ്ടാകുമെന്ന് മിഥുന്‍ മാനുവല്‍
തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയരായ രാജ് ബി ഷെട്ടി, സുനില്‍ എന്നിവരും ടര്‍ബോയില്‍ നിര്‍ണായക വേഷം അവതരിപ്പിച്ചിരിക്കുന്നു
Turbo Film: മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ തിയറ്ററുകളിലേക്ക്. മേയ് 23 നാണ് ചിത്രത്തിന്റെ റിലീസ്. മമ്മൂട്ടിക്കമ്പനിയാണ് ടര്‍ബോ നിര്‍മിച്ചിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ.
ടര്‍ബോയെ കുറിച്ച് മിഥുന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഓവര്‍ ദി ടോപ്പ് ആക്ഷന്‍ രംഗങ്ങളും ടര്‍ബോയില്‍ ഉണ്ടെന്ന് മിഥുന്‍ പറയുന്നു. ' ടര്‍ബോ എഞ്ചിന്‍ പിടിപ്പിച്ച ഒരാള്‍. അങ്ങനെയൊരു അര്‍ത്ഥത്തിലാണ് ചിത്രത്തിനു ടര്‍ബോ എന്ന പേരിട്ടത്. എക്‌സ്ട്രാ പവര്‍ ഉള്ള ഒരാള്‍ എന്നൊക്കെയുള്ള അര്‍ത്ഥത്തില്‍. ഓവര്‍ ദി ടോപ്പ് ആക്ഷന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ അതും ഉണ്ട്. എക്‌സ്ട്രാ കരുത്തുള്ള ഒരു കഥാപാത്രമാണ്,' മിഥുന്‍ പറഞ്ഞു.
തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയരായ രാജ് ബി ഷെട്ടി, സുനില്‍ എന്നിവരും ടര്‍ബോയില്‍ നിര്‍ണായക വേഷം അവതരിപ്പിച്ചിരിക്കുന്നു. ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഓവര്‍സീസില്‍ അമ്പതിലേറെ രാജ്യങ്ങളില്‍ ടര്‍ബോ റിലീസ് ചെയ്യുമെന്നാണ് വിവരം. മലയാളത്തിലെ ഏറ്റവും വലിയ ഓവര്‍സീസ് റിലീസ് ആയിരിക്കും ടര്‍ബോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 50 കോടിയിലേറെയാണ് ചിത്രത്തിന്റെ ചെലവ്.