മലയാളം പതിപ്പില്‍ പ്രതാപ് പോത്തന്‍റെ കഥാപാത്രം ഉജ്ജ്വലമായിരുന്നു. എന്നാല്‍ തമിഴില്‍ ആ കഥാപാത്രത്തെ നരേഷ് അവതരിപ്പിച്ചപ്പോള്‍ നിരാശ മാത്രമാണ് അനുഭവപ്പെട്ടത്. ഫഹദ് ഫാസിലിന്‍റെ സിറിള്‍ എന്ന കഥാപാത്രത്തെ തമിഴകത്ത് ക്രിഷ് ജെ സത്താറാണ് അവതരിപ്പിച്ചത്. വരുണ്‍ എന്ന് പേരുള്ള ആ കഥാപാത്രത്തോട് ക്രിഷ് നീതി പുലര്‍ത്തി.
നായിക നിത്യാ മേനോന്‍ ഈ സിനിമയില്‍ വലിയ പരാജയമാണ്. മാലിനി എന്ന കഥാപാത്രമായി പെരുമാറാന്‍ നിത്യയ്ക്കായില്ല.
WEBDUNIA|
പാട്ടുകളും കോമഡിയും കുത്തിനിറച്ചതോടെ ‘മാലിനി 22 പാളയംകോട്ടൈ’ ആ സിനിമയുടെ അടിസ്ഥാന സ്വഭാവത്തില്‍ നിന്ന് ഏറെ മാറിപ്പോയി. 22 ഫീമെയില്‍ കോട്ടയം കണ്ടവര്‍ പാളയംകോട്ടക്കാരി മാലിനിയെ കണ്ടാല്‍ അത് വലിയ ശിക്ഷ തന്നെയായി അനുഭവപ്പെടുമെന്ന് തീര്‍ച്ച!