ഒരു ഇന്ത്യന്‍ ‘തകര്‍ന്ന’ കഥ അഥവാ ബ്ലെന്‍ഡഡ് മൂവി!- ഒരു ഇന്ത്യന്‍ പ്രണയകഥ റിവ്യൂ
ഇക്ബാല്‍ കോയ തങ്ങള്‍
WEBDUNIA|
PRO
PRO
ഒരു ഇന്ത്യന്‍ ‘തകര്‍ന്ന’ കഥ, പടത്തിന്റെ പേരല്ല, എന്റെ കാര്യമാണ് പറഞ്ഞത്. സത്യന്‍ അന്തിക്കാട്- ഇക്ബാല്‍ കുറ്റിപ്പുറം കൂട്ടുകെട്ടില്‍ പിറന്ന ഇന്ത്യന്‍ പ്രണയകഥ കണ്ട് ഇറങ്ങിയപ്പോള്‍ എന്റെ അവസ്ഥ ഇതായിരുന്നു. ഇത്ര ദീര്‍ഘമായ ഇടവേള എടുത്ത് സത്യന്‍ എന്ന സംവിധായകന്‍ ചെയ്യേണ്ട സിനിമയായിരുന്നില്ല ഒരു ഇന്ത്യന്‍ പ്രണയകഥ. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിച്ചു. ഏറെ പറഞ്ഞ് ഫഹദ് ഫാസിലിന്റെ ആരാധകരുടെ തെറി കേള്‍ക്കാന്‍ ഞാനില്ല. കാരണം ഈ സിനിമ അവസാനം വരെ കാണാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന ഒരേ ഒരു ഘടകം ഫഹദിന്റെ അഭിനയമാണ്.
കഥയുടെ പ്ലോട്ട് പറഞ്ഞാല്‍ ചിലപ്പോള്‍ സംഭവം പിടികിട്ടും, പഴയ ഏതൊക്കെയോ സിനിമകളില്‍ നമ്മള്‍ ഇത് കണ്ടിട്ടുണ്ടെന്ന്. കഥ നടക്കുന്നത് കോട്ടയത്താണ്. അവിടെ ആര്‍ഡിഎഫ് പാര്‍ട്ടിയുടെ യുവജനവിഭാഗമായ യൂത്ത് കോണ്‍ഫറന്‍സിന്റെ മണ്ഡലം പ്രസിഡന്റാണ് അയ്മനം സിദ്ധാര്‍ഥന്‍ എന്ന ഫഹദ് കഥാപാത്രം. ഭാവിയില്‍ ഒരു എംഎല്‍എ ആകണമെന്നതാണ് സിദ്ധാര്‍ഥന്റെ മോഹം. ഇതിന് എല്ലാ പിന്തുണയും നല്‍കുന്നത് ഉതുപ്പ് വള്ളിക്കാടന്‍ എന്ന പാര്‍ട്ടിയുടെ ജില്ലാ നേതാവാണ്. ഈ കഥാപാത്രം ഇന്നസെന്റിന്റെ കൈയില്‍ ഭദ്രമാണ്.
അടുത്ത പേജില്‍: രാഷ്ട്രീയക്കാരനെ പ്രണയിച്ച പെണ്‍കുട്ടി