മലയാള സിനിമ മികച്ച താരങ്ങളാല്‍ സമ്പന്നമാണ്. ഏത് കഥാപാത്രത്തെ അവതരിപ്പിക്കാനും കെല്‍പ്പുള്ള മികച്ച നടന്‍മാര്‍ നമുക്കുണ്ട്. സൂപ്പര്‍താരങ്ങള്‍ മുതല്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിക്കുന്ന കലാകാരന്‍മാര്‍ വരെ മികച്ച പ്രതിഭകളാണ് എന്നതാണ് മലയാള സിനിമയുടെ അനുഗ്രഹം. അതുകൊണ്ടുതന്നെ നമ്മുടെ സിനിമകള്‍ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ പറ്റിയ താരങ്ങളെ കണ്ടെത്താന്‍ അണിയറപ്രവര്‍ത്തകര്‍ വിഷമിക്കാറുണ്ട്.
2013ല്‍ ഒട്ടേറെ നല്ല സിനിമകള്‍ മലയാളത്തിലുണ്ടായി. നമ്മുടെ താരങ്ങള്‍ക്ക് അഭിനയിച്ചുതകര്‍ക്കാന്‍ ഗംഭീരമായ മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊണ്ട ചിത്രങ്ങള്‍ നിരവധിയുണ്ടായി. മലയാളത്തിലെ നായകന്‍മാര്‍ മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
എങ്കിലും ഒരു ചോദ്യം വര്‍ഷാവസാനം പതിവാണ്. കണക്കെടുപ്പ് കഴിയുമ്പോള്‍, ആരാണ് മികച്ച നടന്‍? അതേ, 2013ന്‍റെ നായകനെ കണ്ടെത്താന്‍ മലയാളം വെബ്‌ദുനിയ നടത്തിയ ശ്രമം. 14 നായകന്‍മാരെ അവരുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണ്.