1. കായികം
  2. മറ്റു കളികള്‍
  3. ഫിഫ ലോകകപ്പ് 2018
  4. Brazil vs Serbia- Neymar

ജർമനി പുറത്ത് ബ്രസീൽ അകത്ത്; ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബ്രസീല്‍ പ്രീക്വാര്‍ട്ടറിൽ

ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബ്രസീല്‍ പ്രീക്വാര്‍ട്ടറിൽ

Brazil vs Serbia
സെർബിയയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോൽപ്പിച്ച് ബ്രസീൽ പ്രീക്വാർട്ടർ കടന്നു. പൗളീന്യയുടേയും തിയാഗോ സിൽവയുടെയും ഗോളിലൂടെയാണ് ബ്രസീൽ സെർബിയയെ കീഴടക്കിയത്. പ്രീക്വാർട്ടറിൽ മെക്‌സിക്കോയുമായി ബ്രസീൽ ഏറ്റുമുട്ടും.
 
മൂപ്പത്തിയാറാം മിനിറ്റില്‍ പൗളീന്യോയാണ് ബ്രസീലിനായി ആദ്യം ലീഡ് നേടിയത്. മധ്യഭാഗത്ത് നിന്ന് കുട്ടീന്യോ സെര്‍ബിയന്‍ ബോക്‌സിലേക്ക് കൊടുത്ത പന്ത് സ്റ്റോയിക്കോവിച്ചനെ മറികടന്ന് ഓടി പിടിച്ചെടുത്ത പൗളീന്യോ ഗോളിയുടെ തലയ്ക്ക് മുകളിലൂടെ തട്ടിയിടുകയായിരുന്നു.
 
തുടക്കം മുതലേ അവസരങ്ങൾ ഒന്നും തന്നെ പാഴാക്കാതെയായിരുന്നു ബ്രസീലിന്റെ ഇന്നലെയുള്ള കളി. ഗോളുകളൊന്നും നേടിയില്ലെങ്കിലും ബ്രസീൽ താരം നെയ്‌മറും കളം നിറഞ്ഞ് കളിക്കുന്ന കാഴ്‌ചയാണ് ഫുട്‌ബോൾ പ്രേമികൾക്ക് ഇന്നലെ കാണാനായത്. എന്നാൽ ഇന്നലെ നടന്ന ദക്ഷിണകൊറിയ-ജർമ്മനി മത്സരത്തിൽ ദക്ഷിണകൊറിയയോട് അനായാസം തോറ്റ ജർമ്മനിയെയാണ് കളിക്കളത്തിൽ കാണാനായത്.
About Writer
Rijisha M.
അടുത്ത ലേഖനം
അർജന്റീനയ്ക്ക് തിരിച്ചടി; സൂപ്പർതാരം ഒരു വര്‍ഷം പുറത്ത്