1. കായികം
  2. മറ്റു കളികള്‍
  3. ഫിഫ ലോകകപ്പ് 2018
  4. Trolls about Neymar- Brazil vs swis

"ഒന്ന് എണീക്കെടേയ് ഞങ്ങൾ ഈ കളി ഒന്ന് മുഴുവനാക്കട്ടെ"; നെയ്‌മറിനെതിരെ ട്രോളുകളുടെ പൂരം

നെയ്‌മറിനെതിരെ ട്രോളുകളുടെ പൂരം

Neymar
ഇന്നലത്തെ മത്സരത്തിന് ശേഷം നെയ്‌മറിമെതിരെ ട്രോളുകളുടെ പൂരമാണ് സോഷ്യൽ മീഡിയയിൽ. ചെറുതും വലുതുമായ പതിനൊന്ന് ഫൗളുകളാണ് താരത്തിന് ഇന്നലെ നേരിടേണ്ടിവന്നത്. സ്വിസ് താരങ്ങളുമായി കൂട്ടിമുട്ടുമ്പോഴേക്കും വീണ് പരിക്ക് അഭിനയിക്കുന്നതാണെന്നാണ് നെയ്‌മറിനെ ട്രോളൻമാർ വിശേഷിപ്പിക്കുന്നത്.
 
എന്നാൽ നെയ്‌മറിനേയും ബ്രസീലിനെയും കുറ്റംപറയുന്നത് കേട്ടുനിൽക്കാൻ ബ്രസീൽ ആരാധകർക്ക് കഴിയില്ലല്ലോ. അവരിലും ഉണ്ടല്ലോ ട്രോളന്മാർ. നെയ്‌മറിനെ പിന്തുണച്ച് അവരും രംഗത്തെത്തിയിട്ടുണ്ട്. ഇന്നലത്തെ കളി തുടങ്ങിയപ്പോഴേ  നെയ്‌മഋ തന്നെയായിരുന്നു സ്വിസ് പടയുടെ നോട്ടപ്പുള്ളികൾ.
 
എന്നാൽ ആദ്യം ഫൗൾ ചെയ്‌റ്റ് വീണ നെയ്‌മർ പിന്നെ എപ്പോല്‍ ബോള്‍ കിട്ടിയാലും വീഴുന്ന അവസ്ഥയായി. അതാണ് ഇപ്പോള്‍ ട്രോളുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിയോട് 7-0 ന് തോറ്റ് പുറത്തായതിന്റെ ക്ഷീണം മാറ്റാനിറങ്ങിയ ബ്രസീലുകാര്‍ക്ക് ഇവിടെയും ആശ്വാസമായില്ല. അതിന് പുറമേയാണ് ട്രോളുകളുടെ പൂരവും.
About Writer
Rijisha M.
അടുത്ത ലേഖനം
‘കളി ഇങ്ങനെയാണെങ്കില്‍ നിങ്ങള്‍ അര്‍ജന്റീനയിലേക്ക് തിരിച്ചു വരേണ്ടതില്ല’; പൊട്ടിത്തെറിച്ച് മറഡോണ