ഇഞ്ചുറി ടൈമില്‍ കോസ്‌റ്റോറിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്ത് കുട്ടിന്യോയും നെയ്‌മറും; ബ്രസീലിന് തകര്‍പ്പന്‍ ജയം

ഇഞ്ചുറി ടൈമില്‍ കോസ്‌റ്റോറിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്ത് കുട്ടിന്യോയും നെയ്‌മറും; ബ്രസീലിന് തകര്‍പ്പന്‍ ജയം

  brazil costa , brazil costa , world cup 2018 , neymar , ബ്രസീല്‍ , നെയ്‌മര്‍ , കോസ്‌റ്റോറിക്ക , സ്വിറ്റ്സർലൻഡ് , കോസ്‌റ്റോറിക്ക , കുട്ടിന്യോ , ലാറ്റിനമേരിക്ക , നെയ്‌മര്‍
സെന്റ് പീറ്റേഴ്സ്ബർഗ്| jibin| Last Updated: വെള്ളി, 22 ജൂണ്‍ 2018 (19:48 IST)
കോസ്‌റ്റോറിക്കയുടെ പ്രതിരോധക്കോട്ട തകര്‍ത്ത് സൂപ്പര്‍ താരങ്ങളാ‍യ നെയ്‌മറും
കുട്ടിന്യോയും ഗോള്‍ നേടിയതോടെ റഷ്യന്‍ ലോകകപ്പില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം.

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ലാറ്റിനമേരിക്കന്‍ ശക്തികളുടെ വിജയം. ഇഞ്ചുറി ടൈമിലായിരുന്നു രണ്ടു ഗോളുകളും പിറന്നത് (91,97 മിനിറ്റുകളിലായിരുന്നു ഗോളുകള്‍). തുടർച്ചയായ രണ്ടാം പരാജയം ഏറ്റുവാങ്ങിയ കോസ്‌റ്റോറിക്ക ലോകകപ്പിൽ നിന്ന് പുറത്തായി.

സെയ്ന്‍റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ കാനറിക്കിളികളുടെ ചിറകടിയോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ മൽസരത്തിൽ സ്വിറ്റ്സർലൻഡുമായി സമനില വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണത്തില്‍ രണ്ടാം മൽസരത്തിനിറങ്ങിയ ബ്രസീലിന് മുമ്പില്‍ പ്രതിരോധം മാത്രമായിരുന്നു കോസ്‌റ്റോറിക്കയുടെ ആയുധം.

ഗോളെന്നുറച്ച നിമിഷങ്ങളെല്ലാം മഞ്ഞപ്പടയ്‌ക്ക് നിരാശ മാത്രമാണ് സമ്മാനിച്ചത്. അവസാന പത്തു മിനിറ്റുകളില്‍ ബ്രസീല്‍ നടത്തിയ മുന്നേറ്റങ്ങള്‍ ഗോളിനരികെ എത്തിയെങ്കിലും കോസ്‌റ്റോറിക്കയുടെ പ്രതിരോധം ഉറച്ചു നിന്നതോടെ നെയ്‌മര്‍ക്കും കൂട്ടര്‍ക്കും കാര്യങ്ങള്‍ ബുദ്ധിമുട്ടായി.

എന്നാല്‍ ഇഞ്ചുറി ടൈമില്‍ കോസ്‌റ്റോറിക്കന്‍ പ്രതിരോധത്തില്‍ വന്ന പിഴവില്‍ കുട്ടിന്യോ ആദ്യം ഗോള്‍ കണ്ടെത്തി. മിനിറ്റുകള്‍ക്ക് പിന്നാലെ നെയ്‌മറും ഗോള്‍ കണ്ടെത്തിയതോടെ ബ്രസീല്‍ വിജയം കാണുകയായിരുന്നു.

ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് സമനില വഴങ്ങിയ ബ്രസീൽ ഈ ജയത്തോട് നാലു പോയിന്റുമായി ഗ്രൂപ്പ് ഇയിൽ ഒന്നാമതായിരിക്കുകയാണ്. ഇതോടെ ബ്രസീലിന് പ്രീക്വാർട്ടർ പ്രവേശനത്തിനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :