നെഗറ്റീവ് റോളിൽ തമന്ന, അന്ധാദൂൻ തെലുങ്ക് റീമേക്ക് വരുന്നു !

കെ ആര്‍ അനൂപ്| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2020 (16:35 IST)
ബോളിവുഡ് ചിത്രം അന്ധാദൂൻ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. തമന്ന, നാഭ നടേഷ് തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുമെന്ന് ഔദ്യോഗികയായ സ്ഥിരീകരണമുണ്ട്. ഹിന്ദിയിൽ നടി തബു അവതരിപ്പിച്ച നെഗറ്റീവ് റോൾ ആണ് തെലുങ്കിൽ അവതരിപ്പിക്കുന്നത്. തെലുങ്കിലെ മുൻനിര നായകന്മാരിലൊരാളായ നിതിനാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഒറിജിനൽ പതിപ്പിൽ രാധികാ ആപ്തേ ചെയ്ത വേഷമാണ് നാഭ നടേഷ് തെലുങ്കിൽ അവതരിപ്പിക്കുന്നത്.

മെർലപക്ക ​ഗാന്ധി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കും. ശ്രേഷ്ഠ മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ സുധാകർ റെഡ്ഡിയും നിഖിത റെഡ്ഡിയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ ആയുഷ്മാൻ ഖുറാനെ നായകനായ ചിത്രമാണ് അന്ധാദൂൻ. ആയുഷ്മാന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം കൂടിയാണിത്. അന്ധനായ പിയാനിസ്റ്റായാണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :