മയക്കുമരുന്നിനെതിരായ യുദ്ധം സ്വന്തം നാട്ടിൽ നിന്നും തുടങ്ങു: കങ്കണയോട് ഊർമിള

അഭിറാം മനോഹർ| Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (13:07 IST)
ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് മുംബൈയെ കുറിച്ച് റണാവത്ത് നടത്തിയ പരാമർശങ്ങൾക്കെതിരെ നടി ഊർമിള മതോന്ദ്‌കർ. മയക്കുമരുന്നിനെതിരായ പോരാട്ടാം സ്വന്തം സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ നിന്ന് ആരംഭിക്കാൻ ഊർമിള കങ്കണയെ ഉപദേശിച്ചു. ഒരു മറാത്തി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഊർമിള.

രാജ്യം മുഴുവൻ മയക്കുമരുന്നിന്റെ ഭീഷണി അഭിമുഖീകരിക്കുന്നു. മയക്കുമരുന്നിന്റെ ഉറവിടമാണ് ഹിമാചൽ പ്രദേശ് എന്ന് കങ്കണയ്‌ക്ക് അറിയുമോ? ആദ്യം സ്വന്തം സംസ്ഥാനത്ത് നിന്ന് ആരംഭിക്കു ഊർമിള പറഞ്ഞു. നികുതിദായകരുടെ പണത്തിൽ നിന്ന് വൈ കാറ്റഗറി സുരക്ഷ ലഭിച്ച വ്യക്തി എന്തുകൊണ്ടാണ് മയുക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് കൈമാറാത്തതെന്നും ഊര്‍മിള ചോദിച്ചു. മുംബൈ നഗരത്തെ അപകീർത്തികൊണ്ടുള്ള പരാമർശങ്ങളെ താൻ ഒരിക്കലും സഹിക്കില്ലെന്നും അത്തരം പരാമർശങ്ങളിലൂടെ സംസ്ഥാനത്തെ ജനങ്ങളെ ഒന്നടങ്കം അപമാനിക്കുകയാണ് കങ്കണ ചെയ്‌തിരിക്കുന്നതെന്നും ഊർമിള പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :