വിജയ് ചിത്രത്തില്‍ വില്ലനായി, ബാത്‌റൂമിലിട്ട് തല്ലി; ഇനി രജനിയുടെ വില്ലനാവണോ?: ജാക്കി ഷ്രോഫ് പിന്‍‌മാറി ? !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (12:31 IST)
വിജയിൻറെ ബിഗിലിൽ വില്ലനായി നടൻ ജാക്കി ഷ്രോഫ് അഭിനയിച്ചിരുന്നു. അതുപോലെതന്നെ രജനീകാന്തിന്റെ അണ്ണാത്തെയിൽ ജാക്കി എത്തുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രജനിയുടെ ഈ പ്രൊജക്ടിൽ അദ്ദേഹം ഒപ്പിട്ടിട്ടില്ലെന്നാണ് തമിഴിലെ ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ലോക്ക് ഡൗണിനു മുമ്പ് രജനിയുടെ ഈ സിനിമയ്ക്കായി ജാക്കിയെ സമീപിച്ചിരുന്നെങ്കിലും അതിനുശേഷം ഫോളോ അപ്പ് ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ബിഗിലില്‍ ജാക്കി ഷ്രോഫിനെ ബാത്‌റൂമിലിട്ട് വിജയ് മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നു. അത് ജാക്കി ഷ്രോഫ് ഫാന്‍സിന് അസ്വസ്ഥത ഉണ്ടാക്കിയെന്നാണ് വിവരം. എന്തായാലും അതിലും വലിയ ആക്രമണ ദൃശ്യങ്ങളില്‍ രജനിച്ചിത്രത്തില്‍ അഭിനയിക്കേണ്ടിവരുമെന്നതിനാലാണ് ജാക്കി പിന്‍‌മാറിയതെന്നാണ് അണിയറയിലെ സംസാരം.

അതേസമയം നിരവധി ചിത്രങ്ങളിൽ ബോളിവുഡ് താരങ്ങൾ രജനിയുടെ വില്ലനായി അഭിനയിച്ചിട്ടുണ്ട്. കാലയിൽ നാനാ പടേക്കർ, 2.0 ൽ അക്ഷയ് കുമാർ, പേട്ടയിൽ നവാസുദ്ദീൻ സിദ്ദിഖി, ദർബാറിൽ സുനിൽ ഷെട്ടി അങ്ങനെ പോകുന്നു ആ നിര.

2021 ദീപാവലിക്ക് അണ്ണാത്തെ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ നയന്‍താരയാണ് നായിക. ചിത്രത്തില്‍ ഖുഷ്ബു, മീന, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി തുടങ്ങിയ വൻ താരനിരയാണ് ഉള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :