ഊർമിള ഒരു സോഫ്‌റ്റ് പോൺ സ്റ്റാർ മാത്രം, അല്ലാതെ നല്ല നടിയല്ല, കടന്നാക്രമിച്ച് കങ്കണ

അഭിറാം മനോഹർ| Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (14:33 IST)
ബോളിവുഡ് നടിമാരായ റണാവത്തും മതോന്ദ്‌കറും തമ്മിലുള്ള വാക്‌പോര് ശക്തമാകുന്നു. ഊർമിളയെ സോഫ്‌റ്റ് എന്ന് കങ്കണ വിമർശിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സംഭവത്തിൽ ഊർമിളയ്‌ക്ക് പിന്തുണയുമായി നിരവധി ബോളിവുഡ് സിനിമാപ്രവർത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഊർമിള അറിയപ്പെടുന്നത് ഒരു സോഫ്ട് പോൺ സ്റ്റാർ എന്ന പേരിലാണെന്നും അല്ലാതെ ഒരു നല്ല നടിയായത് കൊണ്ടല്ലെന്നുമാണ് കങ്കണ പറഞ്ഞത്. ഇതോടെ ഊർമിളയ്‌ക്ക് പിന്തുണയുമായി സ്വര ഭാസ്‌കർ അനുഭവ് സിൻഹ എന്നിവർ രംഗത്തെത്തി.ബോളിവുഡിലെ മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തി കങ്കണ ബോളിവുഡിനെ രക്ഷിക്കണമെന്ന് ഊർമിള പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള വാക്‌പോരുകൾക്ക് തുടക്കമായത്.

. ഇന്ത്യയില്‍ ഏറ്റവുമധികം മയക്കുമരുന്ന് വ്യാപാരം നടക്കുന്നത് കങ്കണയുടെ നാടായ ഹിമാചല്‍പ്രദേശിലാണെന്നും മയക്കുമരുന്നിനെതിരായ പോരാട്ടം അവിടെ നിന്നാരംഭിക്കണമെന്നും ഊർമിള കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :