ആളുകളുടെ ഇടയിലൂടെ നടന്നു, ആരും എന്നെ തിരിച്ചറിഞ്ഞില്ല: ലെന

കെ ആർ അനൂപ്| Last Modified ശനി, 8 ഓഗസ്റ്റ് 2020 (22:40 IST)
സിനിമയിൽ എന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുന്ന താരമാണ് ലെന. അതിനായി തന്റെ രൂപത്തിലും ഭാവത്തിലും താരം മാറ്റം വരുത്താറുണ്ട്. ഇത്തരത്തിൽ 'ആർട്ടിക്കിൾ 21' എന്ന സിനിമയിലെ താമര എന്ന കഥാപാത്രത്തെ ചിത്രീകരിക്കുന്ന സമയത്ത് ഉണ്ടായ അനുഭവത്തെ കുറിച്ച് പറയുകയാണ് താരം.

ആക്രിപെറുക്കി ജീവിക്കുന്ന ഒരു തമിഴ് സ്ത്രീയാണ് താമര. ഇവർക്ക് രണ്ട് മക്കളുണ്ട്. അതിനാൽ തന്നെ സിനിമയുടെ ചിത്രീകരണം യഥാർഥ ആക്രി ഗോഡൗണിൽ ആണ് നടന്നത്. താമരയെ പോലെ ഒരുപാട് സ്ത്രീകളെ നിരീക്ഷിച്ചതിന് ശേഷമാണ് കഥാപാത്രം ചെയ്തത് എന്നാണ് പറയുന്നത്. കഥാപാത്രത്തിനുവേണ്ടി പ്രത്യേകതരം മേക്കപ്പ് ആയിരുന്നു ഉപയോഗിച്ചത്. തല മുതൽ കാല് വരെ പ്രത്യേക ടോണിലുള്ള മേക്കപ്പായിരുന്നു.

അതുകൊണ്ടുതന്നെ ആളുകളുടെ ഇടയിൽ അനായാസം ഇറങ്ങി നടക്കാനും ആയെന്ന് താരം പറയുന്നു. പല കടകളിലും കയറി സാധനങ്ങൾക്ക് വില പേശി വാങ്ങിച്ചു. ചിലർ എന്നെ ഇറക്കി വിട്ടു. ആരും എന്നെ തിരിച്ചറിഞ്ഞില്ല - ലെന പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :