ഫാസ്റ്റ് ചാർജിങ് എന്നാൽ ഇതാണ്, മിനിറ്റുകൾകൊണ്ട് ഫുൾചാർജ് ആകും, പുത്തൻഫോണുമായി ഓപ്പോ ഇന്ത്യൻ വിപണിയിൽ !

സുമീഷ് ടി ഉണ്ണീൻ| Last Modified ചൊവ്വ, 4 ഡിസം‌ബര്‍ 2018 (18:55 IST)
ഓപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഓപ്പോ ആർ 17 പ്രോയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മിനിറ്റുകൾകൊണ്ട് ഫുൾ ചാർജിലെത്തുന്ന വി ഒ ഒ സി ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയാണ് ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷത. ഫോണിനായുള്ള അഡ്വാൻസ് ബുക്കിംഗ് ആമസോണിൽ ആരംഭിച്ചിട്ടുണ്ട്.

അരമണികൂർകൊണ്ട് 92 ശതമാനം ചാർജിങ് സാധ്യമാകും എന്നാണ് ഓപ്പോ അവകാശപ്പെടുന്നത്. ബ്ലു, റെഡ് എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിൽ ലഭ്യമാകുക. 1080×2340 റെസൊല്യൂഷനില്‍ 6.4 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിട്ടുള്ളത്.

16 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 25 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസറാണ് ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 8.1ലാണ് ഫോൺ പ്രവർത്തിക്കുക. 3,600 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :