1. മറ്റുള്ളവ
  2. »
  3. ആരോഗ്യം
  4. »
  5. ഡോക്ടറോട്‌ ചോദിക്കൂ

പല്ലിന് പുളിപ്പ്

പുളിപ്പ് പല്ല് ദന്തരോഗ വിദഗ്ദ്ധന്‍
പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതാണ് എന്‍റെ പ്രശ്നം. അധികം പുളിപ്പില്ലാത്ത ആഹാരം കഴിച്ചാല്‍ പോലും പല്ലിന് പുളിപ്പനുഭവപ്പെടുന്നു.പുളിപ്പറിയുന്ന ഗ്രന്ഥികള്‍ പല്ലിലുണ്ടോ?

സുനില്‍, തിരുവനന്തപുരം.

പുളിപ്പറിയുന്നതിനുള്ള ഗ്രന്ഥികള്‍ പല്ലിലില്ല. പല്ലുമായി ബന്ധപ്പെട്ടിരിക്കുന്ന ദശയിലും പല്ലിനുള്ളിലെ മജ്ജയിലും സംവേദന ശേഷിയുള്ള ഞരമ്പുകളുണ്ട്. തേഞ്ഞ പല്ലുകളിലാണ് സാധാരണ പുളിപ്പ് രസം അനുഭവപ്പെടുന്നത്. ഒരു ദന്തരോഗ വിദഗ്ധനെ കാണുന്നത് നന്നായിരിക്കും.
About Writer
WEBDUNIA