കാര്‍ത്തികമാസത്തിലെ ശുക്ലപ്രതിപദം ആയ ഈ തിഥിക്ക് ബലിപ്രദം എന്നുകൂടി പേരുണ്ട്. ഈ ദിവസം ചെയ്യുന്ന കാര്യങ്ങള്‍ വര്‍ഷം മുഴുവന്‍ അതേപടി നിലനില്‍ക്കുന്നു. പരസ്മ്പരം ആശംസകള്‍ കൈമാറുകയും ആളുകള്‍ ഒരുമിച്ചു ചേരുകയും സന്തോഷിക്കുകയും ചെയ്യുന്ന ദിവസം.
ഈ ദിവസത്തിനും മഹാബലിയുമായി ബന്ധമുണ്ട്. ബലിയുടെ തലയില്‍ വിഷ്ണു ഭഗവാന്‍ കാലടിവച്ച് പാതാളത്തിലേക്ക് അയയ്ക്കുമ്പോള്‍ ബലിയോട് പറഞ്ഞു, ഇന്നു മുതല്‍ ഈ ദിവസം നിന്നെ പൂജിക്കുന്നവന്‍ സദാ സുഖത്തോടെയിരിക്കും.