ഇതുകണ്ട് വീട്ടിലെ മുതിര്‍ന്നവര്‍ വഴക്കു പറയുമായിരുന്നെങ്കിലും കഥകളിയോടുള്ള പാച്ചുവിന്‍റെ അഭിനിവേശം മനസ്സിലാക്കിയ അച്ഛന്‍ മകനെ കഥകളി പഠിപ്പിക്കാനായി പരമുപിള്ള ആശാനെ ഏല്പിച്ചതോടെയാണ് അദ്ദേഹത്തിന്‍റെ കലാജീവിതം ഔപചാരികമായി ആരംഭിക്കുന്നത്.
പതിനാലാം വയസ്സില്‍ ആരംഭിച്ച ശിക്ഷണം ആറുകൊല്ലം കഴിഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ കുട്ടിത്തരം മുതല്‍ ആദ്യാവസാനം വരെയുള്ള വേഷങ്ങള്‍ കെട്ടാനുള്ള കഴിവ് പരമുപിള്ള നേടിക്കഴിഞ്ഞിരുന്നു.രാത്രിയെന്നും പകലെന്നുമില്ലാതെ ഗുരുനാഥന്‍ പറയുമ്പോഴൊക്കെ പഠിക്കാന്‍ തയ്യാറാവണമായിരുന്നു അന്ന്.
നെടുമുടി മാത്തൂര്‍ ഭഗവതി ക്ഷേത്രത്തില്‍ രുഗ്മ്ണി സ്വയംവരത്തലെ രുക്മന്‍റെ വേഷംകെട്ടി പതിനാറാം വയസ്സില്‍ അരങ്ങേറ്റം നടത്തി.ഗുരുവിന്‍റെ ആഗ്രഹപ്രകാരം അദ്ദേഹം കൂടി അംഗമായിരുന്ന മാത്തൂര്‍ കഥകളിയോഗത്തില്‍ പാച്ചുപിള്ള ചേര്‍ന്നു.