താടി വേഷത്തിന്‍റെ കരുത്ത്:ചമ്പക്കുളം

T SASI MOHAN|
പെരുമാനൂര്‍ പെരുമ

തെക്കന്‍ ചിട്ട എന്നറിയപ്പെടുന്ന കപ്ളിഞ്ഞെടല്‍ കഥകളിച്ചിട്ടയുടെ പ്രധാന കൈവഴികളിലൊന്നായിരുന്നു ചമ്പക്കുളത്തെ പെരുമാന്നൂര്‍ തറവാട്. പെരുമാനൂരിലെ മാധവിയമ്മയുടെയും കൈപ്പിള്ളി ശങ്കരപ്പിള്ളയുടെയും മൂത്തമകനാണ് ചമ്പക്കുളം പാച്ചപിള്ള. ജനനം 1906 ല്‍.

ലോകപ്രശസ്ത നര്‍ത്തകനും നൃത്താചാര്യനുമായ ഡോ.ഗുരുഗോപിനാഥ് ഇളയ സഹോദരനാണ്. മൂത്തമകന്‍ ബാബുവിന്‍റെ മകന്‍ അമല്‍ജിന് (ഡല്‍ഹി) അറിയപ്പെടുന്ന യുവ കഥകളി കലാകാരനാണ്.

അമ്മാവന്‍ കൂടിയായ ചമ്പക്കുളം പരമുപിള്ളയായിരുന്ന ഗുരുനാഥന്‍. തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ വീരശൃംഖല നേടിയ കഥകളിക്കാരന്‍ ഉണ്ടപരമുപിള്ള എന്ന ഭീമന്‍ പരമുപിള്ള പാച്ചുപിള്ളയുടെ മൂത്ത ശ്ശ നാണ്.

പ്രാപഞ്ചിക ജീവിതത്തില്‍ മറ്റാര്‍ക്കും ഭാരമാവാതെ സ്വയം പര്യാപ്തനായി അദ്ദേഹം ജീവിക്കുന്നു. രാവിലെ എഴുന്നേല്‍ക്കുന്നു. വീടിനു പുറത്ത് മുളങ്കമ്പുകൊണ്ട് കെട്ടിയുണ്ടാക്കിയ ഊന്നു പാതയില്‍ പിടിച്ചു നടന്ന് മാതാപിതാക്കളുടെ അമ്മിത്തറയില്‍ നമസ്കരിക്കുന്നു. ഉച്ചയടുക്കുമ്പോള്‍ നേരിയ ചൂടുവെള്ളത്തില്‍ കുഴമ്പും തേച്ച് കുളിക്കുന്നു. ഉണ്ണുന്നു ഒന്നു മയങ്ങുന്നു. പഴയ സ്മരണകളില്‍ മുഴുകുന്നു.

ശാരീരികാസ്വാസ്ഥ്യങ്ങളില്‍ അദ്ദേഹം തെല്ലും വകവെക്കുന്നില്ല. ചെവിയല്പം പതുക്കെയാണ് . അല്ലെങ്കില്‍ തനി നാടന്‍ കുട്ടനാടുകാരനെപ്പോലെ എത്രനേരം സംസാരിച്ചിരിക്കാനും അദ്ദേഹം തയ്യാര്‍.

ഉറ്റവരും ബന്ധുക്കളും വരുമ്പോഴും അവരെ കാണുമ്പോഴും വല്ലാത്തൊരു സന്തോഷമാണ്. മക്കളും പേരക്കുട്ടികളും ഭാര്യയും സഹോദരങ്ങളും വിട്ടുപിരിഞ്ഞതിന്‍റെ നോവുകള്‍ ആ മനസ്സിനെ അലട്ടുന്നുണ്ട്. പക്ഷെ എല്ലാം ഈശ്വരനില്‍ സമര്‍പ്പിച്ച് തപസ്വിയെ പോലെ ജീവിതം അനുഭവിക്കുകയാണ് ഈ അതുല്യനായ കലാകാരന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :