പുതിയ കലാരൂപം വഞ്ചി

WEBDUNIA|

മതസൗഹാര്‍ദ്ദത്തിന്‍റെയും ദേശസ്നേഹത്തിന്‍റെയും കഥകള്‍ പറഞ്ഞ് കൊണ്ട് ആ ""വഞ്ചി'' വേദികളില്‍ നിന്നും വേദികളിലേക്ക് വിജയഭേരി മുഴക്കി തുഴയുകയാണ്.വില്ലടിച്ചാന്‍ പാട്ടിന്‍റെ പരിഷ്കൃത രൂപമാണ് ഈ കലാമേള.

കേരളത്തിലെ കോഴിക്കോടിനടുത്തുള്ള "വട്ടോളി' എന്ന കൊച്ചുഗ്രാമത്തില്‍ രൂപം കൊണ്ട വില്‍കലാമേളയെന്ന കലാരൂപമാണ് "വഞ്ചി'യെന്ന പേരില്‍ ഇങ്ങനെ ജനഹൃദയങ്ങള്‍കവര്‍ന്ന് തുഴയുന്നത്.

ഇതുവരെ ഒട്ടുമിക്ക ഇന്ത്യന്‍ ഗ്രാമങ്ങളിലേയും നാലായിരത്തോളം വേദികള്‍ കൈരളിയുടെ ഈ രംഗശില്പം കീഴടക്കിയിട്ടുണ്ട്. വട്ടോളിയിലെ ഒരു കൂട്ടം കലാകാരന്മാരുടെ സംഘടനയായ മനോരഞ്ജന്‍ കലാസമിതിയാണ് വില്‍കലാമേളയുടെ സ്ഥാപകര്‍.

കിട്ടു, കുഞ്ഞായന്‍, മത്തായി എന്നീ കഥാപാത്രങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ലളിതമായ ഉത്തരങ്ങള്‍ നല്കി സത്യദേവന്‍ എന്ന കഥാപാത്രം അമരത്ത് നിന്നാണ് വഞ്ചിക്ക് നേതൃത്വം നല്കുന്നത്. ഈ വില്‍ കലാമേളയുടെ ഇതിവൃത്തവും ഇത് തന്നെ.

ഇന്ന് സമൂഹം നേരിടുന്ന പ്രശ്നങ്ങളാണ് ഈ മൂന്ന് പേരുടെയും പ്രശ്നങ്ങള്‍. ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന ഇവരെ നേരായ മാര്‍ഗ്ഗത്തില്‍ നയിക്കുകയാണ് സത്യദേവന്‍ എന്ന കഥാപാത്രം പെയ്യുന്നത്.

ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന മൂന്നു പേരും മൂന്ന് മതവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു. പൂര്‍ണ്ണമായും ഹാസ്യത്തിന്‍റെ അടിത്തറയില്‍ അവതരിപ്പിക്കുന്ന "വഞ്ചി'യ്ക്ക് പാട്ടും നൃത്തവും അടങ്ങിയ മസാല പരുവം കൂടുതല്‍ ആസ്വാദ്യത പകരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :