മാണിമാധവീയം

ടി ശശി മോഹന്‍

WEBDUNIA|
കൂടിയാട്ടത്തിന്‍റെ നിലനില്‍പ്പ് പരുങ്ങലിലാവുകയും ക്ഷേത്രങ്ങള്‍ക്കതിനെ പോറ്റാന്‍ നിവൃത്തിയില്ലാതെ വരുകയും ചെയ്ത കാലത്ത് , ഒരു ദേവ നിയോഗം പോലെ അവതരിച്᪚ ഈ കലയെ ലോകസമക്ഷം നിവേദിച്ച അതുല്യനായ കലാകാരനാണ് കിള്ളിക്കുറിശ്ശി മംഗലം പൊതിയില്‍ മാണി മാധവ ചാക്യാര്‍.

ഇദ്ദേഹത്തോടൊപ്പം പറയാവുന്ന രണ്ട് പേരുകള്‍ പൈങ്കുളം രാമചാക്യാരുടെയും, അമ്മന്നൂര്‍ മാധാവ ചാക്യാരുടേതുമാണ്
.
കോഴിക്കോട് ജില്ലയില്‍ കാരയാടിനടുത്ത് തിരുവങ്ങയൂരാണ് മാണി മാധവ ചാക്യാരുടെ ജന്മ സ്ഥലം.പെരിങ്ങല്ലൂര്‍ ചാക്യാര്‍മാരുടെ കുടുംബത്തില്‍ സാവിത്രി ഇല്ലോടമ്മയുടെയും വിഷ്ണുനമ്പൂതിരിയുടെയും മകനായി 1899 ഫെബ്രുവരി 15 ന് ആണ് മാണി മാധവ ചാക്യാര്‍ ജ-നിച്ചത്. മാണി എന്ന പേരിലാണ് ഈ കുടുംബം അറിയപ്പെട്ടിരുന്നത്. വിവാഹശേഷമാണ് കിള്ളിക്കുറിശ്ശിമംഗലത്ത് താമസമാക്കിയത്.1990 ജ-നുവരി 14 ന് ആയിരുന്നു മരണം.

മാനവീകതയുടെ അനശ്വര പൈതൃക സ്വത്തുക്കളിലൊന്നായി കൂടിയാട്ടത്തെ പ്രതിഷ്ഠിക്കാനിടവരുത്തിയ മഹാ നടന്മാരിലൊരാളാണ് മാണി മാധവ ചാക്യാര്‍.കൂടിയാട്ടത്തെ കേരളത്തിന് പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയവരില്‍ പ്രമുഖനാണദ്ദേഹം.

കൂടിയാട്ടത്തെ ഇന്ത്യയിലെ സഹൃദയലോകവും വിദേശീയ കലാകാരന്മാരും മനസ്സിലാക്കിയത് നിഷ്കളങ്കമായ ചിരിയുടെയും, ഭാവസാഗരം തിരയിളക്കുന്ന മുഖശ്രീയുടെയും ഉടമയായ മാണി മാധവ ചാക്യാരിലൂടെയാണ് എന്ന് പറയേണ്ടിവരും.

ചെന്നൈയിലും ദില്ലിയിലും കാശി ബനാറസ് ഹിന്ദു സര്‍വകലാശാലയിലും അദ്ദേഹം അവതരിപ്പിച്ച കൂടിയാട്ടം സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. കൂടിയാട്ടം കാണാന്‍ മുന്‍നിരയിലിരുന്ന രാഷ്ട്രപതി രാധാകൃഷ്ണന്‍, ചാക്യാരുടെ കണ്ണുകൊണ്ടുള്ള അഭിനയത്തില്‍ മുഴുകി ഭയചകിതനായതും കരഞ്ഞുപോയതും കഥകളല്ല.

കൂടിയാട്ടം അവതരിപ്പിക്കുന്ന അഭിനയത്തിന്‍റെ ശക്തിയും സൗന്ദര്യവും അങ്ങനെയാണ്. ഇന്ത്യയിലും വിദേശത്തും പ്രസിദ്ധമായത് ....., കാലാന്തരത്തില്‍ യുനെസ്കോയുടെ സവിശേശ പരാമര്‍ശത്തിനു അര്‍ഹമായത്.

പോളണ്ടിലെ അംബാസഡര്‍ ക്രിസ്റ്റഫര്‍ ബ്രസ് യിക്കു മുന്നില്‍ ചാക്യാര്‍ നടത്തിയ അഭിനയമാണ് ലോകനാടകവേദിക്ക് കൂടിയാട്ടത്തിന്‍റെ അനന്ത സാദ്ധ്യതകള്‍ കാട്ടിക്കൊടുത്തത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :