കഥകളിയില്‍ നിന്ന് ഉണ്ടാക്കിയ നവീന നൃത്തരൂപമാണ് കേരള നടനം. കഥകളിയല്ലാതെ മറ്റൊരു നൃത്തരൂപവും കേരള നടനത്തിലില്ല .
ലളിതമാക്കിയ കഥകളി എന്നതിനെ വിളിച്ചാല്‍ തെറ്റാവും . ജനകീയമാക്കിയ കഥകളി എന്ന് വിളിക്കുന്നതാണ് അതിലും ഭേദം. കഥകളിയുടെ പന്ത്രണ്ട് കൊല്ലത്തെ അഭ്യാസം ഗുരു ഗോപിനാഥ് ആറ് കൊല്ലത്തേതാക്കി ചുരുക്കി. ചവിട്ടി ഉഴിച്ചില്‍ പോലുള്ള ചിട്ടകള്‍ വേണ്ടെന്നു വച്ചു
പക്ഷെ മെയ്യഭ്യാസങ്ങളും മുഖം കണ്ണ് കരചരണാങ്ങള്‍ എന്നിവയുടെ അഭ്യാസവും അതേപടി നിലനിര്‍ത്തി.കേരള നടനം ഒരുവിധം പഠിച്ചെടുക്കണമെങ്കില്‍ ചുരുങ്ങിയത് നാല് കൊല്ലത്തെ നിരന്തരമായ പരിശീലനം വേണം.
"കഥകളി എന്ന ക്ളാസിക് കലാരൂപത്തില്‍ നിന്ന് സാധാരണക്കാരന് ആസ്വദിക്കാന്‍ എളുപ്പമായ ലളിതാത്മകമായ ഒരു നൃത്ത സമ്പ്രദായം ആവിഷ്കരിക്കുകയും പ്രചാരപ്പെടുത്തുകയും ചെയ്തവരില്‍ പ്രമുഖനായിരുന്നു ഗുരു ഗോപിനാഥ് " എന്ന് മനോരമയുടെ ശതാബ്ദിപതിപ്പിലെ മരണം വരെ കലലാപാസന എന്ന കുറിപ്പില്‍ ഗുരു ഗോപിനാഥിനെ വിശേഷിപ്പി ക്കുന്നു .
''ക്ഷേത്രകലയും ഗ്രാമീണകലയുമായ കഥകളിയെ ഒന്നോ രണ്ടോ മണിക്കൂറുകൊണ്ടവതരിപ്പിക്കുന്ന പ്രകടനങ്ങള്‍ക്കായി മെരുക്കിയെടുത്തതാണ് ഗുരു ഗോപിനാഥിന്‍റെ നേട്ടം''. ഗുരു ഗോപിനാഥിന്‍റെ സംഭാവനകളെക്കുറിച്ച് എന്‍.വി.കൃഷ്ണവാരിയര്‍ പറയുന്നു.
കഥകളിയുടെ 12 കൊല്ലത്തെ അഭ്യാസക്രമത്തെ ആറു കൊല്ലത്തേക്ക് ചുരുക്കിയെടുക്കാനും ഗുരു ഗോപിനാഥിനു കഴിഞ്ഞു. 'കേരളത്തിലെ പ്രാത:സ്മരണീയരായ നാട്യാചാര്യന്മാര്‍ക്കിടയില്‍ സമുന്നതമായ സ്ഥാനത്തിന് അര്‍ഹത അദ്ദേഹത്തിന് കൈവന്നത് ഇതുമൂലമാണ്'' എന്നുമദ്ദേഹം എഴുതിയിരിക്കുന്നു.
കേരളനടനം നിര്‍വചനം
കേരള നടനം നൃത്ത ശൈലിയെക്കുറിച്ച് (സ്വന്തം നൃത്തശൈലിയെക്കുറിച്ച്) 'നടന കൈരളി 'എന്ന കൃതിയുടെ അവതാരികയില്‍ ഗുരു ഗോപിനാഥ് നല്‍കിയ നിര്‍വചനം ശ്രദ്ധിക്കുക
''...... കേരളത്തില്‍ ഉപയോഗിച്ചു വരുന്ന ചര്‍മ്മവാദ്യ താള മേള ക്രമമനുസരിച്ച് , ആംഗിക വാചിക ആഹാര്യ സാത്വികാദി അഭിനയ വിധങ്ങളും നൃത്തനൃത്യനാട്യങ്ങളും ഉള്‍ക്കൊള്ളുന്നതു ം , കഥകളിയില്‍ നിന്ന് ഉണ്ടായിട്ടുള്ളതുമായ ഒരു നവീന കലാരൂപമാണ് 'കേരള നടനം' അഥവാ 'കേരള ഡാന്‍സ് ""(നടന കൈരളി - ഗുരു ഗോപിനാഥ് 1970).
കേരളനടനത്തിന്‍റെ സവിശേഷതകള്‍
ഒരു കാലത്ത് വരേണ്യ വര്‍ഗ്ഗത്തിന്‍റേയും ക്ഷേത്രങ്ങളുടേയും അകത്തളങ്ങളില്‍ മാത്രം ദരിദ്രമായി ജീവിച്ചു പോന്ന നൃത്തകലയെ ജനകീയമാക്കിയതും കേരളത്തില്‍ നൃത്ത തരംഗം ഉണ്ടാക്കിയതും ഗുരു ഗോപിനാഥായിരുന്നു.
നിശ്ഛിതമായ വേഷ സങ്കല്പമില്ലത്തതു കൊണ്ട് സമാന്യജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവും; നൃത്തം അറിയുന്നവര്‍ക്കും പഠിച്ചവര്‍ക്കും മാത്രമല്ല സാധാരണക്കാരനും ആസ്വദിക്കാന്‍ കഴിയും എന്നതാണ് ഈ നൃത്ത വിശേഷത്തിന്‍റെ പ്രധാന സവിശേഷത.
അദ്ദേഹത്തിന്‍റെ നവരസാഭിനയവും, രാമായണം ബാലേയും പാരിജാത പുഷ്പാപഹരണവും ഐക്യ കേരളവും, ശ്രീ യേശുനാഥ വിജയവും ചണ്ഡാല ഭിക്ഷുകിയുമെല്ലാം ജനങ്ങള്‍ നെഞ്ചേറ്റി ലാളിച്ചത് അതവര്‍ക്ക് ഹൃദ്യവും പ്രിയതരവും ആയതുകൊണ്ടായിരുന്നു. ഒരേ സമയം സര്‍ഗ്ഗാത്മകവും ശാസ്ത്രീയവും( ക്ളാസിക്കല്‍) ആയ നൃത്തരൂപമാണ് കേരളനടനം
ഹിന്ദു പുരാണേതിഹാസങ്ങള്‍ മാത്രമല്ല ക്രിസ്തീയവും ഇസ്ളാമികവും സമൂഹികവും, കാലികവുമായ വിഷയങ്ങളും കേരള നടനത്തിന് വഴങ്ങും . നിശ്ഛിത വേഷമില്ല എന്നത് ഇതിനും സഹായകമാണ് സ്റ്റേജില്‍ അവതരിപ്പിക്കാന്‍ പാകത്തിലാണ് കേരള നടനത്തിന്‍റെ അവതരണശൈലി.
കേരള നടനത്തിന്‍റെ സവിശേഷതകളും കഥകളിയില്‍ നിന്നുള്ള പ്രധാന മറ്റങ്ങളും ഇവയാണ്