പട്ടിക്കാന്തൊടി രാമുണ്ണി മേനോന്‍

WEBDUNIA|
പട്ടിക്കാന്തൊടി രാമുണ്ണി മേനോന്‍

കഥകളിയെ ചിട്ടയൊപ്പിച്ച് നേര്‍വഴി നടത്തിയ പരമാചാര്യന്മാരില്‍ ഒരാളാണ് പട്ടിക്കാംതൊടി രാമുണ്ണി മേനോന്‍.

കഥകളി നടന്‍ എന്നതിനെക്കാള്‍ കളിയാശാന്‍ എന്ന നിലയ്ക്കാണ് രാമുണ്ണി മേനോന്‍ സ്മരിക്കപ്പെടുന്നത്. അനിതരസാധാരണമായ വേഷഭംഗികൊണ്ട് അനുഗൃഹീതനായ ഇട്ടിരാരിച്ചമേനോന്‍റെ ശിഷ്യരില്‍ അദ്ദേഹം പ്രഥമഗണനീയനായിരുന്നു.

വള്ളുവനാട് താലൂക്കില്‍ ചെത്തല്ലൂര്‍ അംശത്തില്‍ 1056 കന്നിയില്‍ - 1861 സപ്റ്റംബര്‍ 17നു - അദ്ദേഹം ജ-നിച്ചു. സപ്റ്റംബറില്‍ തന്നെയായിരുന്നു മരണവും. - 1949 ല്‍. ആദ്യവസാന നടന്‍, ആശാന്‍ എന്നീ നിലകളില്‍ കഥകളി രംഗത്ത് പട്ടിക്കാന്തൊടി രാമുണ്ണിമേനോന്‍, സ്ഥിരപ്രതിഷ്ഠ നേടി.

ശുദ്ധിയും വൃത്തിയും തികഞ്ഞ കൈയ്യും മെയ്യും കണക്കിനൊപ്പിച്ച ചൊല്ലിയാട്ടവും അദ്ദേഹത്തിന്‍റെ സവിശേഷതകളാണ്. വടക്കന്‍ ചിട്ട എന്നറിയപ്പെടുന്ന കല്ലുവഴി സമ്പ്രദായം പുതിയ തലമുറയില്‍ക്കൂടി നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്‍റെ എടുത്തു പറയേണ്ട നേട്ടം.

കലാമണ്ഡലത്തിലും കോട്ടക്കല്‍ പി എസ് വി നാട്യസംഘത്തിലും പട്ടിക്കാംതൊടി ആശാനായിരുന്നു. ഗുരു ഗോപിനാഥ് ,കലമണ്ഡലം കൃഷ്ണന്‍ നായര്‍, ആനന്ദ ശിവറാം തുടങ്ങി പ്ര ശസ്തരായ പല ശിഷ്യന്മാരും അദ്ദേഹത്തിനുണ്ട്. രാഗിണിദേവിയും ഭരതനാട്യ വിദワയായ ശാന്തയും കലാമണ്ഡലത്തിലെ അദ്ദേഹത്തിന്‍റെ ശിഷ്യകളാണ്.

1066 ല്‍ ഒളപ്പമണ്ണ അനുജന്‍ നമ്പൂതിരിപ്പാട് ഏതാനും കുട്ടികളെ മന വകയായി കഥകളി അഭ്യസിപ്പിക്കാന്‍ തെരഞ്ഞെടുത്തതില്‍ ഒരാള്‍ പട്ടാക്കാന്തൊടി ആയിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :