ഇസ്ലാം മതത്തില്‍ എന്തിന്, എങ്ങനെ പര്‍ദ്ദ സംവിധാനം ആരംഭിച്ചു എന്നതിനെ സംബന്ധിച്ച് നിരവധി കാഴ്‌ചപ്പാടുകള്‍ ഉണ്ട്. അതിലൊന്ന് ഇങ്ങനെയാണ് ആദ്യ ഭാര്യയുടെ മുഴുവന്‍ സ്വത്തും ചിലവഴിച്ച് നബി ഏറെ ദരിദ്രനായി തീര്‍ന്നു. അറേബ്യയില്‍ അക്കാലത്ത് ദരിദ്രന്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് മരുഭൂമിയിലായിരുന്നു എന്തിന് പലപ്പോഴും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റാനും അവര്‍ മരുഭൂമിയിലേക്ക് പോകേണ്ടി വന്നു. പ്രവാചകന്റെ പത്‌നിമാര്‍ക്കും ഇതേ അവസ്ഥ തന്നെ നേരിടേണ്ടി വന്നു. അദ്ദേഹം തന്റെ പത്‌നിമാര്‍ക്ക് അതിനുള്ള അവകാശവും നല്‍കി.
“നിങ്ങള്‍ക്ക് പുറത്ത് പോകാനും നിങ്ങളുടെ പ്രവര്‍ത്തികള്‍ ചെയ്യാനും ഞാന്‍ അനുമതി നല്‍കുന്നു.” (ബുഖാരി ഹദീസ് ഒന്നാം വോളിയം പുസ്‌തകം 4 നം 149) അദ്ദേഹത്തിന്റെ ഭാര്യമാര്‍ അപ്രകാരം പ്രവര്‍ത്തിക്കാനും തുടങ്ങി. ഒരു ദിവസം അദ്ദേഹത്തിന്റെ ശിഷ്യനായ ഉമന്‍ സ്‌ത്രീകള്‍ ഇങ്ങനെ തുറസില്‍ പോകുന്നതില്‍ അസ്വസ്ഥരാണെന്നും അവരെ മറ്റുള്ളവര്‍ വേഗം തിരിച്ചറിയുന്നുവെന്നും പരാതിപ്പെട്ടു.
ഉമര്‍ ഒരു ആവരണത്തെക്കുറിച്ച് പറഞ്ഞുവെങ്കിലും പ്രവാചകന്‍ അത് അവഗണിച്ചു. അതിനുശേഷം പ്രവാചകന്‍ അല്ലാഹുവിനോട് ചോദിച്ചു. അദ്ദേഹം ആയത് (33:59) നല്‍കി - ബുഖാരി ഹദീസ് ഒന്നാം വോളിയം പുസ്‌തകം 026 നം 5397) .
ഹദീസ് പ്രകാരം ഇതാണ് പര്‍ദ്ദയുടെ ചരിത്രം. പക്ഷേ ചോദ്യമിതാണ്: പുരുഷന്മാരും ഇതെല്ലാം നിര്‍വഹിച്ചത് തുറസിലല്ലേ, എന്തുകൊണ്ട് അല്ലാഹു പുരുഷന്‍മാര്‍ക്കും പര്‍ദ്ദ ആരംഭിച്ചില്ല? ശരിക്കും പറഞ്ഞാല്‍ അല്ലാഹു പുരുഷന്‍മാരേയും സ്‌ത്രീകളെയും ഒരു പോലെ കാണുന്നില്ല, അങ്ങനെയായിരുന്നുവെങ്കില്‍ രണ്ട് പേര്‍ക്കും പര്‍ദ്ദ ഉണ്ടായിരുന്നേനെ! പുരുഷന്‍ സ്‌ത്രീയേക്കാള്‍ ഉന്നതനാണ്. അതിനാല്‍ സ്‌തീകള്‍ക്ക് ജയിലറകളിലേക്ക് പോകേണ്ടി വന്നു. പുരുഷന്മാര്‍ സ്വതന്ത്രരായി തുടരുകയും ചെയ്‌തു.
മറ്റൊരു കാഴ്‌ചപ്പാട് സ്‌ത്രീകളെ വേലക്കാരില്‍ വേര്‍തിരിക്കാനാണ് പര്‍ദ്ദ സംവിധാനം ആരംഭിച്ചുവെന്നാണ്. ഇതിന്റെ ആരംഭം ഹദീസിലെ ഒരു കഥയില്‍ നിന്നാണ്. ഖൈബര്‍ യുദ്ധം ജയിച്ച ശേഷം, ശത്രുവിന്റെ എല്ലാ സ്ഥാവര ജംഗമ വസ്‌തുക്കളും പ്രവാചകന് അവകാശപ്പെട്ടതായി അവരുടെ സ്‌ത്രീകള്‍ ഉള്‍പ്പെടെ. ഇതില്‍ ഒരു സ്‌ത്രീയുടെ പേര് സോഫിയ എന്നായിരുന്നു. പ്രവാചകന്റെ ശിഷ്യരില്‍ ഒരാള്‍ അവളുടെ സ്ഥാനത്തെപ്പറ്റി ചോദിച്ചപ്പോള്‍ പ്രവാചകന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു; നീ സോഫിയയെ നാളെ മൂടപ്പെട്ടവളായി കണ്ടാ ല്‍ അവള്‍ ഒരു ഭാര്യയാകാന്‍ പോകുന്നവളാണെന്ന് കരുതുക. അങ്ങനെയല്ലായെങ്കില്‍ അവളെ എന്റെ വേലക്കാരിയാക്കാന്‍ തീരുമാനിച്ചുവെന്ന് കരുതുക.
പര്‍ദ്ദയെക്കുറിച്ചുള്ള മൂന്നാമത്തെ കഥ ഏതാണ്ട് ഇപ്രകാരമാണ്. പ്രവാചകന്റെ ഭാര്യ ആയിഷ അതീവ സുന്ദരിയായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പോലും അവരെ നോക്കിയിരിക്കുക പതിവായിരുന്നു. ഇത് തീര്‍ച്ചായും പ്രവാചകനെ അസ്വസ്ഥനാക്കി. അതിനാല്‍ ഖുറാനില്‍ ഒരു ആയത്ത് ഉണ്ടായി അതില്‍ പറയുന്നത് ഇപ്രകാരമാണ്, “അല്ലയോ പ്രവാചക സൃഹൃത്തുക്കളെ, വിശുദ്ധരെ, നിങ്ങളുടെ സുഹൃത്തിന്റെ വീട്ടില്‍ ക്ഷണമില്ലാതെ പോകരുത്. ഇനി നിങ്ങള്‍ പോയാലും അവരുടെ പത്‌നിമാരില്‍ നിന്ന് യാതൊന്നും ആവശ്യപ്പെടരുത്“.
WEBDUNIA|
അടുത്ത പേജില്‍ വായിക്കുക “ബുര്‍ഖകള്‍ എരിച്ചു കളയണം”