പര്‍ദ്ദ സംവിധാനത്തിന് ഏതാണ്ട് ബിസി 300 നൂറ്റാണ്ടോളം പഴക്കമുണ്ട്. അക്കാലത്തെ ഉന്നതകുലജാതരായ അസീറിയന്‍ സ്‌ത്രീകള്‍ പര്‍ദ്ദ ധരിച്ചിരിരുന്നു. പക്ഷേ സാധാരണക്കാര്‍ക്കും വാരനാരിമാര്‍ക്കും ഇത് ധരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. മധ്യയുഗത്തില്‍ ആഗ്ലോ-സാക്‍സന്‍ സ്‌ത്രീകളും അവരുടെ തലമുടിയും മുഖവുമെല്ലാം തുണിയോ സമാനമായ വസ്തുക്കളോ ഉപയോഗിച്ച് മറച്ചിരുന്നു. പക്ഷേ ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു വസ്‌തുത ഇത് ഒരിക്കലും മതപരമായ ഒരു അടിച്ചേല്‍പ്പിക്കല്‍ ആയിരുന്നില്ല എന്നുള്ളതാണ്.
മത പരമായ രീതിയില്‍ പര്‍ദ്ദകള്‍ ഉപയോഗിച്ചത് കന്യാസ്‌ത്രീകളും ഉപദേശികളുമായിരുന്നു അതും പലപ്പോഴും മതപരമായ ചടങ്ങുകളോ ആചാരങ്ങളോ നടക്കുമ്പോള്‍ മാത്രം. പക്ഷേ ഒരു മുസ്ലീം വനിതയ്‌ക്ക് ആ സ്വാതന്ത്ര്യം പോലും അനുവദിച്ച് കിട്ടിയില്ല മതത്തിന്റെ ചട്ടക്കൂടുകള്‍ക്കുമപ്പുറത്തെ നിത്യ ജീവിതത്തിലും അവള്‍ക്ക് പര്‍ദ്ദ ചുമക്കേണ്ടി വന്നു.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പര്‍ദ്ദയെ സംബന്ധിച്ച ശക്തമായ ചില വിവാദങ്ങള്‍ നടന്നിരുന്നു, അന്ന് പ്രശസ്‌ത നടിയായ ശബാന ആസ്‌മി അഭിപ്രായപ്പെട്ടത് ഖുറാന്‍ പര്‍ദ്ദയെ സംബന്ധിച്ച് ഏതൊന്നും പ്രസ്‌താവിക്കുന്നില്ല എന്നായിരുന്നു പക്ഷേ അവര്‍ക്ക് തെറ്റി ഖുറാനില്‍ ഇത് സംബന്ധിച്ച് പറയുന്നത് ഇങ്ങനെയാണ് :
“സത്യ വിശ്വാസിനികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്‌ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ അവരുടെ സൌന്ദര്യത്തേ(യും അലങ്കാരത്തേയും) - അതില്‍ നിന്ന് സ്വയം വെളിവാകുന്നതൊഴിച്ച്- (4) അവര്‍ പ്രദര്‍ശിപ്പിക്കാതിരിക്കട്ടെ. ശിരോവസ്‌ത്രം മാറിന് മീതെ താഴ്‌ത്തിയിട്ടു കൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, ഭര്‍ത്തൃ പിതാക്കള്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദര പുത്രന്മാര്‍, അവരുടെ സഹോദരി പുത്രിമാര്‍ തങ്ങളുമായി ഇടപഴകുന്ന സ്‌ത്രീകള്‍, അവരുടെ വലം കൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ദുര്‍വിചാരമില്ലാത്ത പുരുഷ ഭൃത്യന്മാര്‍, സ്‌ത്രീകളുടെ ഗോപ്യകാര്യങ്ങളെപ്പറ്റി അറിവില്ലാത്ത കുട്ടികള്‍ എന്നിവരോടൊഴികെ അവരുടെ സൌന്ദര്യം വെളിവാക്കരുത്. തങ്ങള്‍ മറച്ചുവെച്ചിട്ടുള്ള അലങ്കാരങ്ങള്‍ അറിയപ്പെടുന്നതിന് വേണ്ടി കാലുകള്‍ കൊണ്ട് (ശബ്‌ദമുണ്ടാക്കി) നടക്കുകയും അരുത്.“ (സൂറ അല്‍ നൂര്‍ 24:31)
അല്ലയോ നബിയേ! നിന്റേ പത്‌നിമാരോടും നിന്റെ പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്‌ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയുന്നതിനും അങ്ങനെ ശല്യം ചെയ്യപ്പെടാതിരിക്കുന്നതിനും അതാണ് ഏറ്റവും അനുയോജ്യമായത്. Sura Al Noor 24:31
എന്തിന് ഹദീസില്‍ പോലും - പ്രവാചക വചനങ്ങള്‍, വ്യത്യസ്‌ത വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍, പ്രവര്‍ത്തികള്‍, എന്നിവയുടെ സമാഹാരം - പര്‍ദ്ദയെക്കുറിച്ചുള്ള വിശദമായ പരാമര്‍ശങ്ങള്‍ ഉണ്ട്. വീടിന് പുറത്തേയ്ക്ക് പോകും മുമ്പ് സ്‌ത്രീകള്‍ അവരുടേ ശരീരം മുഴുവന്‍ മറയ്ക്കണം, അവര്‍ അപരിചിതരായ പുരുഷന്മാരുടെ മുന്നില്‍ പോകാന്‍ പാടില്ല, നമാസ് വായിക്കാന്‍ അവര്‍ പാടില്ല, ഒരു സംസ്‌ക്കാര ചടങ്ങുകളിലും അവര്‍ പങ്കെടുക്കാന്‍ പാടില്ല.
WEBDUNIA|
അടുത്ത പേജില്‍ വായിക്കുക “പര്‍ദ്ദ ഒരു ആചാരമായി മാറിയ കഥ”