ആക്രമണ പദ്ധതി: മുസ്ലിം യുവാക്കള്‍ക്ക് തടവ്

സിഡ്നി| WEBDUNIA| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2010 (11:32 IST)
ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് മുസ്ലീം യുവാക്കള്‍ക്ക് ഓസ്ട്രേലിയയില്‍ തടവു ശിക്ഷ. ഭീകരാക്രമണത്തിനുള്ള പദ്ധതിയുടെ ഭാഗമായി 2004 ജൂലൈ മുതല്‍ 2005 നവംബര്‍ വരെ ബോംബുണ്ടാക്കുന്നതിനുള്ള രാസവസ്തുക്കളും ആയുധങ്ങളും സൂക്ഷിച്ചതിന് ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇറാഖിലും അഫ്ഗാനിലും നടത്തുന്ന സൈനിക നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു ഇവര്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത്.

പത്ത് മാസത്തെ നീണ്ട വിചാരണയ്ക്ക് ശേഷമാണ് സൌത്ത് വെയില്‍‌സ് സുപ്രീം കോടതി ഭീകരര്‍ക്ക് ശിക്ഷ വിധിച്ചത്. 23 മുതല്‍ 28 വര്‍ഷം വരെയാണ് തടവ്. 2005ല്‍ സിഡ്നിയില്‍ നടത്തിയ റെയ്ഡിലാണ് 25നും 44 വയസിനും ഇടയില്‍ പ്രായമുള്ള ഇവര്‍ അറസ്റ്റിലായത്.

അഫ്ഗാനിലും ഇറാഖിലും അമേരിക്ക നടത്തുന്ന സൈനിക നടപടികള്‍ക്ക് ശക്തമായ പിന്തുണയാണ് ഓസ്ട്രേലിയ നല്‍കുന്നത്. 2001ല്‍ ഇന്തോനേഷ്യയിലുണ്ടായ ഭീകരാക്രമണത്തില്‍ 95 ഓസ്ട്രേലിയക്കാര്‍ കൊല്ലപ്പെട്ടതൊഴിച്ചാല്‍ ഓസ്ട്രേലിയയില്‍ കാര്യമായ ഒരു ഭീകരാക്രമണവും നടന്നിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :